ശാസ്ത്രജ്ഞർ ദുരന്തഭൂമി സന്ദർശിക്കരുതെന്ന വിവാദ ഉത്തരവ്... പിൻവലിക്കാൻ സർക്കാർ; മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അമര്‍ഷത്തില്‍... ടിങ്കു ബിസ്വാളിനെ സര്‍ക്കാര്‍ ശാസിച്ചേക്കും...
ഒടുവിൽ ‘തിരുത്ത്’; ശാസ്ത്രജ്ഞർ ദുരന്തഭൂമി സന്ദർശിക്കരുതെന്ന വിവാദ ഉത്തരവ് പിൻവലിക്കാൻ സർക്കാർ; നടപടി പ്രതിഷേധം ആളിപ്പടർന്നതോടെ. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കരുതെന്നും അഭിപ്രായങ്ങള്‍ പറയരുതെന്നും ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്ക് നല്‍കിയ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അമര്‍ഷത്തില്‍. പഴയ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുതെന്നും ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ പ്രത്യേക കുറിപ്പില്‍ അറിയിച്ചിരുന്നു. ഈ സംഭവത്തില്‍ ടിങ്കു ബിസ്വാളിനെ സര്‍ക്കാര്‍ ശാസിച്ചേക്കും.അത്തരത്തില്‍ ഒരു നയം സര്‍ക്കാരിനില്ലെന്നും വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും ഇത് പിന്‍വലിക്കാന്‍ ഇടപെടണമെന്നും ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
ഇത്തരമൊരു നിര്‍ദ്ദേശം പുറത്തു വന്ന സാഹചര്യം മുഖ്യമന്ത്രി പരിശോധിക്കും. കേരളത്തിന്റെ ദുരന്ത നിവാരണത്തെ കുറിച്ച് പരാതികള്‍ ഉയരുമ്പോഴാണ് വിവാദ നിര്‍ദ്ദേശം ചര്‍ച്ചകളിലെത്തിയത്. ഇത് സര്‍ക്കാരിന്റെ ഏകാധിപത്യ സ്വഭാവത്തിന് തെളിവായി ഉയര്‍ത്തിക്കാട്ടി. ഇതോടെയാണ് മുഖ്യമന്ത്രി തിരുത്തലിന് തയ്യാറായത്.വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്ത സ്ഥലം സന്ദര്‍ശിക്കരുതെന്നും ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് അഭിപ്രായങ്ങള്‍ പറയരുതെന്നായിരുന്നുശാസ്ത്രജ്ഞര്‍ക്ക് നല്‍കിയ നിര്‍ദേശം. പ്രത്യേക കുറിപ്പിലാണ് ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. ദുരന്തബാധിത പ്രദേശത്ത് ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വേണമെന്നും ടിങ്കു ബിസ്വാളിന്റെ കുറിപ്പില്‍ പറയുന്നു.
ഈ നിര്‍ദേശങ്ങള്‍ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയതോടെയാണ് വിവാദം തുടങ്ങിയത്.സര്‍ക്കാറിനെ വെള്ളപൂശാന്‍ നിയുക്തരായ ഉദ്യോഗസ്ഥരും മാത്രം സംസാരിക്കാനുള്ള നീക്കമായി വ്യാഖ്യാനിച്ചു. ശാസ്ത്രജ്ഞരും ഗവേഷകരും മിണ്ടാതിരിക്കണമെന്ന നിലപാടും ചര്‍ച്ചയായി. ഇതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.മുഖ്യമന്ത്രിയുടെ കുറിപ്പ്:വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിര്‍ദ്ദേശം നല്‍കിയതായ വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.അത്തരം ഒരു നയം സംസ്ഥാന സര്‍ക്കാരിന് ഇല്ല.
അങ്ങനെ ദ്യോതിപ്പിക്കുംവിധം ആശയവിനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടനെ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ രക്ഷിക്കാനാകുന്ന എല്ലാവരേയും സംരക്ഷിച്ചതായി സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി. അവിടെ ഇനി ആരും ബാക്കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂര്‍ ഭാഗത്തേക്ക് ഒഴുകിപ്പോയ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കാൻ സാധിച്ചത് നല്ല ശ്രമത്തിന്റെ ഫലമായാണ്. ഈ ശ്രമം തുടരുമെന്നും വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.ഇത്രയും ദിവസം ശ്രദ്ധിച്ചത് ദുരന്തത്തിനിരയായി അവിടെ കഴിയുന്ന ആളുകളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനായിരുന്നു. മികവാര്‍ന്ന പ്രവര്‍ത്തനമായിരുന്നു സൈന്യത്തിന്റേത്. രക്ഷിക്കാൻ കഴിയുന്നവരെ രക്ഷിച്ചെടുത്തതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പട്ടാളമേധാവി അറിയിച്ചു.
ഇനി അവിടെ ആരും ബാക്കിയില്ല. എന്നാൽ, കാണാതായ ഒട്ടേറെ ആളുകളുണ്ട്.ഈ പ്രദേശത്തേക്ക് കടന്നുചെന്ന് അവിടെയുള്ള മണ്ണ് നീക്കംചെയ്ത് അടിയിൽകുടുങ്ങിയ ആളുകളെ കണ്ടെത്തുന്നതിൽ തടസ്സം നേരിട്ടിരുന്നു. ആവശ്യമായ യന്ത്രങ്ങൾ അവിടേക്ക് എത്തിക്കാൻ സാധിക്കാതെ പോയതായിരുന്നു പ്രശ്നം. എന്നാൽ, ഇപ്പോൾ ബെയ്ലി പാലം നിർമിച്ചതോടെ ഇക്കാര്യത്തിൽ വലിയ പുരോഗതിയുണ്ടായി. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെങ്കിൽ കണ്ടെത്താനാകും.പുനരധിവാസമാണ് പ്രധാനം. എന്നാൽ, ഇപ്പോള്‍ നാം ശ്രദ്ധിക്കേണ്ടത് രക്ഷാപ്രവര്‍ത്തനത്തിലായതിനാല്‍ തത്ക്കാലം ആളുകളെ ക്യാമ്പില്‍ താമസിപ്പിക്കാം. അവിടെ ജനങ്ങളെ സ്ഥിരമായി താമസിപ്പിക്കാനാവില്ല. നേരത്തെ, ഇത്തരം നടപടികള്‍ സ്വീകരിച്ചതിന്റെ അനുഭവപരിചയം നമുക്കുണ്ട്.
ക്യാമ്പുകൾ കുറച്ചുനാൾകൂടെ തുടരേണ്ടതായി വരും. വ്യത്യസ്ത കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ് ക്യാമ്പുകൾ. അവിടെയുള്ള ഓരോ കുടുംബത്തിനും തങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ പറ്റുന്ന വിധത്തിലാകണം അവയുടെ പ്രവർത്തനം. മാധ്യമപ്രവർത്തകരും സന്ദർശകരും ആളുകളുടെ സ്വകാര്യത മാനിച്ച് ക്യാമ്പിനകത്ത് പ്രവേശിക്കാൻ പാടില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.ആളുകള്‍ക്കുണ്ടായ മാനസിക ആഘാതം ഗുരുതരമായ പ്രശ്‌നമാണ്. പ്രതീക്ഷിക്കുന്നതിലും അപ്പുറമാണത്. ആവശ്യമായത്ര കൗണ്‍സിലിങ് അവര്‍ക്ക് നല്‍കാനാണ് തീരുമാനം. ഇപ്പോള്‍ ആവശ്യമായ മാനസിക വിദഗ്ധര്‍ കൗണ്‍സിലിങ് നല്‍കുന്നുണ്ട്. ഇനിയും വിദഗ്ധരുടെ ആവശ്യം വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha