Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...

പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് നയിക്കാന്‍ ആന്റണിയെത്തും; ആരോപണം മറികടക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം

30 JANUARY 2016 02:17 AM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് മറ്റെന്നാൾ വരെ ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും

  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ നയിക്കാന്‍ എ.കെ. ആന്റണി എത്തും. സോളാര്‍ കേസിലെ സരിതയുടെ വെളിപ്പെടുത്തലുകള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ നശിപ്പിച്ച സാഹചര്യത്തിലാണ് ആന്റണിയെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇക്കാര്യം ആന്റണിയുമായി ചര്‍ച്ചചെയ്തുകഴിഞ്ഞു. ആന്റണി ഇതില്‍ പൂര്‍ണ്ണസമ്മതം ഇതുവരെ പ്രകടിപ്പിക്കാത്തതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ രാജിക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കാതിരിക്കുന്നത്.

സരിതയുടെ വെളിപ്പെടുത്തലോടെ പ്രതിച്ഛായ നശിച്ച യു.ഡി.എഫിനെ നയിക്കാന്‍ ഒരു പുതിയ മുഖം വേണമെന്ന ആവശ്യം കോണ്‍ഗ്രസിനുളളിലും യു.ഡി.എഫിലും ശക്തമാണ്. ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ സ്വാഭാവിക അവകാശിയായി ഉയര്‍ന്നുവന്ന രമേശ് ചെന്നിത്തലയെ ഇവര്‍ അംഗീകരിക്കുന്നില്ല. മാത്രമല്ല, രമേശിനെതിരെയും ബാര്‍ക്കോഴയിലും മറ്റും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ അദ്ദേഹത്തെ പരീക്ഷിക്കുന്നത് ഗുണകരമാവില്ലെന്നാണ് മുന്നണിയിലെ ഘടകകക്ഷികളുടെ അഭിപ്രായം. കൂടാതെ മാണി കോണ്‍ഗ്രസും ലീഗും രമേശിനെ പിന്തുണയ്ക്കാന്‍ തയാറുമല്ല.

ഇന്നത്തെ സാഹചര്യത്തില്‍ ഒരു ക്ലീന്‍ ഫെയ്‌സ് വേണമെന്നാണ് പൊതുവിലെ ആവശ്യം. അതിന് കോണ്‍ഗ്രസിലെ ഒരുവിഭാഗം സുധീരന്റെ പേര് മുന്നോട്ടുവയ്ക്കുന്നുണ്ട്. സുധീരന്‍ ഘടകകക്ഷികള്‍ക്ക് സ്വീകാര്യനാണെങ്കിലും അത് കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ വഷളാക്കുമെന്ന ചിന്താഗതിയാണുള്ളത്. മാത്രമല്ല, ഉമ്മന്‍ചാണ്ടി ഇതിനെ ഒരിക്കലും അംഗീകരിക്കുന്ന പ്രശ്‌നവുമില്ല. ഈ സാഹചര്യത്തിലാണ് ആന്റണിയുടെ പേര് ഉയര്‍ന്നുവരുന്നത്.

എ.കെ. ആന്റണി കേരളത്തിലേക്ക് മടങ്ങിവന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കോണ്‍ഗ്രസിനുള്ളിലേയും ഘടകകക്ഷികളുടെയും അഭിപ്രായം. ആന്റണി വരുന്നതിനെ പൂര്‍ണ്ണമായി അംഗീകരിക്കാത്തത് ലീഗ് മാത്രമാണ്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ നിര്‍ദ്ദേശിച്ചാല്‍ ലീഗും പിന്തുണയ്ക്കും. ആന്റണിയാണ് വരുന്നതെങ്കില്‍ അതിനെതിരെ ഉമ്മന്‍ചാണ്ടിക്ക് പ്രതിഷേധം ഉയര്‍ത്താനും കഴിയില്ല. ഇഷ്ടമില്ലെങ്കിലും ആന്റണിയുടെ വരവ് അംഗീകരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകും. അംഗീകരിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി ഒറ്റപ്പെടും. ഘടകകക്ഷിനേതാക്കളും കോണ്‍ഗ്രസിലെ നല്ലൊരുവിഭാഗവും ഇക്കാര്യം കോണ്‍ഗ്രസ് അദ്ധ്യക്ഷയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി അവര്‍ ആന്റണിയുമായി ചര്‍ച്ച നടത്തുകയാണ്.

എന്നാല്‍ ഇനി കേരള രാഷ്ട്രീയത്തിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇപ്പോഴും ആന്റണി. പക്ഷേ മുന്നണിയും പാര്‍ട്ടിയും പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ ആന്റണിക്ക് നിലപാട് മാറ്റേണ്ടിവരുമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായം. ആന്റണി വന്നാല്‍ ഇന്നത്തെ ആരോപണങ്ങള്‍ മുഴുവന്‍ ഇല്ലാതാകുമെന്ന് മാത്രമല്ല, യു.ഡി.എഫിന് ഒരു മികച്ച പ്രതിച്ഛായ ലഭിക്കുകയും ചെയ്യും. ഉമ്മന്‍ചാണ്ടിക്കെതിരെ ഉയരുന്ന ന്യൂനപക്ഷപ്രീണന പരാതി ആന്റണിക്കെതിരെ ഉയരുകയുമില്ല. അങ്ങനെ വരുമ്പോള്‍ ബി.ജെ.പി-വെള്ളാപ്പള്ളി ബന്ധത്തെ ശക്തമായി നേരിടാനും മുന്നണിക്ക് കഴിയും. പരമ്പരാഗതമായി ലഭിക്കുന്ന ന്യൂനപക്ഷവോട്ടുകള്‍ കൂടിയാകുമ്പോള്‍ ഭരണത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. അതുകൊണ്ടുതന്നെ ആന്റണിയില്‍ സമ്മര്‍ദ്ദമേറുകയാണ്.

ഇതിനിടയില്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് എത്രയും വേഗം തെളിയിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ബി.ജെ.പിയുള്‍പ്പെടെയുള്ള കക്ഷികള്‍ സോളാര്‍ തട്ടിപ്പ് ദേശീയതലത്തില്‍ തന്നെ പ്രചരണവിഷയം ആക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിനെ വല്ലാതെ വലയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കണമെന്നാണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയിട്ടുളള നിര്‍ദ്ദേശം. അതിനിടയില്‍ ആന്റണിയെ അനുനയിപ്പിച്ച് കേരളത്തിലെത്തിക്കാനുളള നീക്കമാണ് ഹൈക്കമാന്‍ഡ് നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (38 minutes ago)

ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും  (53 minutes ago)

രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും...  (1 hour ago)

  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം..  (1 hour ago)

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്  (8 hours ago)

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി  (8 hours ago)

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (8 hours ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (8 hours ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (9 hours ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (9 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (9 hours ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (10 hours ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (11 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (11 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (12 hours ago)

Malayali Vartha Recommends