കാന്‍സര്‍ ചികിത്സയ്ക്കായി കോഴിക്കോട് ത്രിതല കാന്‍സര്‍ കെയര്‍ സെന്റര്‍ ഒരുങ്ങുന്നു

കാന്‍സര്‍ ചികില്‍സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ത്രിതല കാന്‍സര്‍ കെയര്‍ സെന്റര്‍ ഒരുങ്ങുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് സെന്റര്‍ സ്ഥാപിക്കുന്നത്.
ആര്‍.സി.സി കഴിഞ്ഞാല്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളെത്തുന്നത്. മികച്ച ചികില്‍സാ സൗകര്യമുണ്ടെങ്കിലും ചികില്‍സ കിട്ടണമെങ്കില്‍ രോഗികള്‍ നട്ടം തിരിയേണ്ടി വരുന്നു എന്ന പരാതിയാണ് ഇവിടെനിന്ന് ഉയരുന്നത്. ഇതിനു പരിഹാരമായാണ് ത്രിതല കാന്‍സര്‍ കെയര്‍ സെന്റര്‍ ആരംഭിക്കുന്നത്.
കാന്‍സര്‍ രോഗികള്‍ക്കാവശ്യമായ ചികില്‍സകളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി 45 കോടി രൂപ കേന്ദ്രവും 8 കോടി രൂപ സംസ്ഥാന സര്‍ക്കാറുമാണ് വഹിക്കുന്നത്. മൂന്നു നിലകളുള്ള സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാകുന്ന പദ്ധതി ആര്‍.സി.സി മോഡലിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























