എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര സമിതിയുമായി മുഖ്യമന്ത്രി ഇന്ന് വീണ്ടും ചര്‍ച്ചയ്ക്ക്

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര സമിതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. വൈകിട്ട് അഞ്ചിനാണ് ചര്‍ച്ച. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും ചര്‍ച്ച.
ദുരിതബാധിതരുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാരും സമരക്കാരും തമ്മലുണ്ടായ അഭിപ്രായ വ്യത്യാസമാണ് അന്ന് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികളുമായി അമ്മമാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം തുടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























