Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോസ് തെറ്റയിലിനെതിരായ അശ്ലീല വീഡിയോക്ക് പിന്നിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

03 FEBRUARY 2016 07:21 AM IST
മലയാളി വാര്‍ത്ത.

ജോസ് തെറ്റയില്‍ എം.എല്‍.എയ്ക്ക് എതിരായ അശ്ലീല വീഡിയോ പുറത്തുവന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് റിപ്പോര്‍ട്ട്. വീഡിയോയില്‍ ഉള്‍പ്പെട്ട യുവതിയാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. സോളാര്‍ കേസ് കൊടുമ്പിരി കൊണ്ടിരുന്ന സമയത്താണ് ഈ സിഡി പുറത്തുവന്നതെന്നും സിഡി പുറത്ത് വിടാന്‍ ഉമ്മന്‍ചാണ്ടിയാണ് താത്പര്യം കാട്ടിയതെന്നും കൈരളി ചാനല്‍ പുറത്തുവിട്ട സംഭാഷണത്തില്‍ യുവതി പറയുന്നു
സോളാര്‍ കേസില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിയില്‍ ഉദിച്ച മാര്‍ഗ്ഗമായിരുന്നു തെറ്റയിലിന്റെ സിഡിയെന്നും മുപ്പതു ലക്ഷത്തോളം രൂപ സിഡിയുടെ പേരില്‍ പലരും വാങ്ങിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹന്നാന്‍ എം.എല്‍.എ താനുമായി ഒരു ഡീല്‍ ഉണ്ടാക്കുകയായിരുന്നു. എന്നാല്‍, ഈ ഡീലില്‍ തനിക്ക് കൊടുക്കല്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും വാങ്ങല്‍ ഉണ്ടായിട്ടില്ലെന്നും യുവതി പറയുന്നു.
സംഭവത്തില്‍ വന്‍ സാമ്പത്തിക ഇടപാടും രാഷ്ട്രീയ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നും നിരവധി മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും യുവതി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ നാമിര്‍ദേശപത്രിക കൊടുക്കേണ്ടതിന്റെ പിറ്റേ ദിവസം തന്നെ കബളിപ്പിച്ച നേതാക്കളുടെയെല്ലാം പേരുകള്‍ വെളിപ്പെടുത്തുമെന്നും താന്‍ സിഡി പുറത്തുവിട്ടതിലൂടെ നേട്ടമുണ്ടായപ്പോള്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിനു വേണ്ടി സംസാരിച്ചവരും സഹായിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നെന്നും യുവതി പറഞ്ഞു.
എ.പി അബ്ദുള്ളക്കുട്ടിയ്ക്ക് എതിരെ താന്‍ പരാതി നല്‍കിയതിനു പിന്നില്‍ മുഖ്യമന്ത്രിയാണെന്ന സരിതയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജോസ് തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരെ പ്രവര്‍ത്തിച്ചതും മുഖ്യമന്ത്രിയാണെന്ന വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends