സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന് ആരും കരുതേണ്ട, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന പ്രസ്താവന വാസ്തവ വിരുദ്ധം :ചെന്നിത്തല

സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന് ആരും കരുതേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഡിജിപിക്ക് എതിരായ വിഎസിന്റെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണ്. ടി.പി. സെന്‍കുമാറും എ.ഹേമചന്ദ്രനും കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരാണ്. ഫെയ്‌സ്ബുക്ക് ഉപയോഗിക്കരുതെന്ന് ആരോടും പറയാന്‍ സാധിക്കില്ല.
എല്ലാവരും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന കാലമാണെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന് ആരും കരുതേണ്ട. അപകീര്‍ത്തിപ്പെടുത്തി യുഡിഎഫിനെ ദുര്‍ബലപ്പെടുത്താമെന്നും കരുതേണ്ട. സോളര്‍ രേകഖള്‍ നശിപ്പിച്ചുവെന്ന ആരോപണത്തില്‍ ഫയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോവളം വിഷയത്തില്‍ ഡിജിപിയുടെ ഫെയ്‌സ്ബുക്ക് പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കൊലപാതകക്കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.
ക്രമസമാധാന രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ ആഭ്യന്തര വകുപ്പ് നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ബ്ലേഡ് മാഫിയയെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഓപ്പറേഷന്‍ സുരക്ഷയിലൂടെ ക്വട്ടേഷന്‍ സംഘങ്ങള്‍, മാഫിയ സംഘങ്ങള്‍, ഗുണ്ടകള്‍ എന്നിവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























