എന്‍ഡോസള്‍ഫാന്‍ സമരം പിന്‍വലിച്ചു, കഴിഞ്ഞ ഒമ്പത് ദിവസമായി തിരുവനന്തപുരത്ത് നടന്നുവന്ന സമരമാണ് അവസാനിച്ചത്

എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതവും പേറി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് സെക്രട്ടറിയേറ്റിന് മുമ്പില്‍ നടന്നുവന്ന സമരം ഒത്തുതീര്‍പ്പായി. നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കി. ചര്‍ച്ചയിലെ തീരുമാനം പരിഗണിച്ച് സമരം അവസാനിപ്പിക്കുന്നതായി ചര്‍ച്ചയ്ക്ക് ശേഷം സമരവേദിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍ പ്രഖ്യാപിച്ചു.
ഇതോടെ കഴിഞ്ഞ ഒമ്പത് ദിവസമായി തിരുവനന്തപുരത്ത് നടന്നുവന്ന സമരമാണ് അവസാനിച്ചത്. ചര്‍ച്ചയില്‍ പ്രധാനമായും ഒമ്പത് ആവശ്യങ്ങളാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ മുന്നോട്ടുവച്ചത്. ദുരിത ബാധിതരുടെ എണ്ണം സംബന്ധിച്ച പട്ടിക അംഗീകരിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും പട്ടികയിലുള്ളവര്‍ക്ക് നല്‍കുക. ചികിത്സാ ചിലവുകള്‍ക്കുവേണ്ടി രൂപംകൊണ്ട വന്‍ കടബാധ്യത പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയവയായിരുന്നു ഇതില്‍ പ്രധാനം. ഇവയെല്ലാംതന്നെ മുഖ്യമന്ത്രി അംഗീകരിച്ചു.
610 പേരെ പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. കടബാധ്യതകള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇതിനായി തിങ്കളാഴ്ച മുതല്‍ നടപടി സ്വീകരിക്കുമെന്നും ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. ദുരിതബാധിതരുടെ എണ്ണം 5387ആയി തിട്ടപ്പെടുത്തി. ദുരിത ബാധിതരെ മൂന്ന് ഗണങ്ങളിലായി തിരിച്ച് ആവശ്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് മൂന്നംഗ സമിതിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിത ബാധിതര്‍ക്ക് മൂന്ന് ലക്ഷം രൂപവരെ സര്‍ക്കാര്‍ ധനസഹായം നല്‍കും. 2010ല്‍ ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്ന എല്ലാ സഹായങ്ങളും ദുരിത ബാധിതര്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























