സോളാര്‍ കേസിന്റെ ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ല: ഗണേഷ് കുമാര്‍

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.ബി ഗണേഷ് കുമാര്‍ രംഗത്തെത്തി. തനിക്ക് സോളാര്‍ കേസിന്റെ ഗൂഢാലോചനയില്‍ പങ്കില്ലെന്ന് കെ.ബി ഗണേഷ് കുമാര്‍. രണ്ട് വര്‍ഷം മുമ്പ് വേണമെങ്കില്‍ മന്ത്രിസഭയെ മറിച്ചിടാമായിരുന്നു. അത്തരം പരിപാടികള്‍ക്ക് തങ്ങള്‍ പോയിട്ടില്ല. ഒരു മന്ത്രിസ്ഥാനം ഒഴിവാക്കാന്വേണ്ടിയാണ് തന്നെക്കൊണ്ട് രാജിവെപ്പിച്ചത്. താന്‍ നിരപരാധിയാണെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അത് തുറന്നുപറഞ്ഞില്ല. ചെയ്യാത്ത കുറ്റത്തിനാണ് മന്ത്രിസ്ഥാനം രാജിവെപ്പിച്ചത്. കുടുംബപ്രശ്‌നത്തിന്റെ പേരില്‍ രാജിവെക്കേണ്ടി വന്ന എന്നോട് ഒരു നീതിയും ബാര്‍ കോഴയില്‍ ഉള്‍പെട്ട ബാബുവിനോട് മറ്റൊരു നീതിയുമാണ് മുഖ്യമന്ത്രി കാണിച്ചത്. താനാണ് ആക്രമിക്കപ്പെട്ടത്. താന്‍ ആരെയും ആക്രമിച്ചിട്ടില്ല. താന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ചെയ്യാത്ത കുറ്റത്തിന് തന്നെ രാജിവെപ്പിച്ച തെറ്റിന് ഉമ്മന്‍ചാണ്ടിയെ ദൈവം ശിക്ഷിക്കും. അവസരത്തിനൊത്ത് എന്ത് വാഗ്ദാനം നല്‍കാനും തയാറാകുന്നയാളാണ് ഉമ്മന്‍ചാണ്ടിയെന്നും ഗണേഷ്‌കുമാര്‍പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























