പി.എസ്.സി വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് സുപ്രീംകോടതി

കേരള പബ്ലിക് സര്‍വീസ് കമീഷന്‍ (കെ.പി.എസ്.സി) വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് സുപ്രീംകോടതി. വിവരാവകാശ നിയമത്തിന്റെ പരിധിയിലല്ലെന്ന പി.എസ്.സിയുടെ വാദം തള്ളിയ സുപ്രീംകോടതി, 2011ലെ ഹൈകോടതി വിധി ശരിവെച്ചു. എന്നാല്‍, പി.എസ്.സി നടത്തുന്ന പരീക്ഷയുടെ ഉത്തരകടലാസ് പരിശോധിക്കുന്നവരുടെ പേര് വെളിപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചു.
പി.എസ്.സി പരീക്ഷയുടെ ഉത്തരകടലാസ് വിവരാവകാശ നിയമ പ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് കൈമാറണം. അല്ലെങ്കില്‍ സംശയത്തിന് വഴിവെക്കും. ഇത് പി.എസ്.സിയുടെ സുതാര്യതക്ക് ആവശ്യമാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























