ലാവലിന്‍ കേസിനെ ഭയക്കുന്നില്ല: പിണറായി

എസ്.എന്‍സി ലാവലിന്‍ കേസിനെ ഭയക്കുന്നില്ലെന്ന് പിണറായി വിജയന്‍ താന്‍ ഇപ്പോള്‍ ഒരു കേസിലും പ്രതിയല്ല. വിശദമായ വാദം കേട്ട ശേഷമാണ് കേസ് കോടതി അവസാനിപ്പിച്ചത്. എത്രയും പെട്ടെന്ന് വിചാരണ വേണമെന്ന് ആവശ്യപ്പെട്ട ആളാണ് താന്‍ ലാവലിന്‍ കേസിലെ സി.ബി.ഐ കോടതിയുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാന് സര്‍ക്കാരിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
ലാവലിന്‍ കേസിനെക്കുറിച്ച് വി.എം സുധീരന്റെ കത്തിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അബ്കാരി ബിസിനസ്സുകാരനായ ഹിറ്റ് മധുവിന്റെ കാറിലാണ് സുധീരന്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സുധീരന്റെ ഭാര്യാ സഹോദരന് ബാറിന്റെ ഉടമസ്ഥതയില്‍ പങ്കാളിത്തമുണ്ടെന്നും അദ്ദേഹം ആരോപിച്ചു നവകേരള മാര്‍ച്ചിന്റെ ഭാഗമായി എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























