പൊതുമരാമത്ത് വകുപ്പില്‍ നിന്നും അപ്രതീക്ഷിതമായ തിരിച്ചടി; മെട്രോയുടെ നിര്‍മ്മാണം നാല് മാസത്തേക്ക് തടസപ്പെട്ടേക്കും

കളമശ്ശേരി യാര്‍ഡില്‍ നിന്ന് മെട്രോ നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കാനാവത്തതിനാല്‍ കൊച്ചി മെട്രോ നിര്‍മ്മാണം നാല് മാസത്തേക്ക് തടസപ്പെട്ടേക്കും. മെട്രോയുടെ പണി അതിവേഗം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്ന ഡിഎംആര്‍സിക്ക് ഇത് തിരിച്ചടിയായി മാറിയിരിക്കുകയാണ്. കൊച്ചി മെട്രോയുടെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും മെട്രോ യാത്രയ്ക്ക് കൊച്ചിക്കാര്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നതില്‍ സംശയമില്ല.
കേരളത്തിലെ തൊഴില്‍ സംസ്‌ക്കാരം പൊളിച്ചെഴുതുന്ന വിധത്തിലായിരുന്നു കൊച്ചി മെട്രോയ്ക്ക് വേണ്ടി ഡിഎംആര്‍സി നടത്തിയ ഇടപെടല്‍. അതിവേഗം നിര്‍മ്മാണം പൂര്‍ത്തീകരിക്കാമെന്ന വിധത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയ കെഎംആര്‍എലിനും ഡിഎംആര്‍സിക്കും എന്നാല്‍ പല ഘട്ടങ്ങളില്‍ പണി കിട്ടുകയാണ് ഉണ്ടായത്. ആദ്യം തൊഴിലാളി സമരങ്ങള്‍ കാരണം നിര്‍മ്മാണം വേഗത്തിലാക്കാന്‍ സാധിച്ചില്ല, പിന്നീടുണ്ടായ പ്രശ്‌നം ക്വാറികളുടെ സമരമായിരുന്നു. ഇത് കാരണം നിര്‍മ്മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം ശക്തമായി തന്നെ അനുഭവപ്പെട്ടു. ഇങ്ങനെ തടസങ്ങളെ മറികടന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയ ഡിഎംആര്‍സിക്ക് അപ്രതീക്ഷിതമായി പൊതുമരാമത്ത് വകുപ്പ് പണി കൊടുത്തു. പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പില്ലാതെ റോഡില്‍ വൈറ്റ് ടോപ്പിങ് ജോലികള്‍ തുടങ്ങിയതിനാല്‍ കൊച്ചി മെട്രോ നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എത്തിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മെട്രോ നിര്‍മ്മാണം തടസപ്പെടുകയാണ്. ഡിഎംആര്‍സിയുടെ ആവശ്യങ്ങള്‍ തള്ളിക്കൊണ്ട് പൊതുമരാമത്ത് വകുപ്പ് മുന്നോട്ടു പോയതോടെ നാല് മാസത്തേക്ക് നിര്‍മ്മാണം തടസപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. റോഡ് പണി നടക്കുമ്പോള്‍ കളമശ്ശേരി യാര്‍ഡില്‍ നിന്ന് മെട്രോ നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികള്‍ എത്തിക്കാനാകാത്തതാണ് നിര്‍മ്മാണങ്ങള്‍ക്ക് കനത്ത തിരിച്ചടിയെന്ന് ഡിഎംആര്‍സി അറിയിച്ചു.
വൈറ്റ് ടോപ്പിംഗിന് 2 മാസം കൂടി കാത്തിരിക്കണമെന്ന ഡിഎംആര്‍സിയുടെ ആവശ്യം പൊതുമരാമത്ത് വകുപ്പ് തള്ളുകയായിരുന്നു. ഭരണകാലയളവ് തീരുന്നതിന മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ മന്ത്രിയും നിര്‍ദ്ദേശം നല്‍കിയതോടെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മ്മാണവുമായി മുന്നോട്ടു പോയത്. കൊച്ചി മെട്രോ പദ്ധതിയിലെ ആലുവ മുതല്‍ കലൂര്‍ വരെയുള്ള നിര്‍മ്മാണത്തിന് സാമഗ്രികള്‍ എത്തിക്കുന്നത് കളമശ്ശേരി എച്ച്എംടി യാര്‍ഡില്‍ നിന്നാണ്. എന്നാല്‍ യാതൊരു അറിയിപ്പും നല്‍കാതെ ഇന്നലെ പുലര്‍ച്ചെ പൊതുമരാമരത്ത് വകുപ്പ് എച്ച്എംടിക്കു മുന്നില്‍ വൈറ്റ് ടോപ്പിങ് ജോലികള്‍ തുടങ്ങുകയായിരുന്നു. ഇതോടെ ഈ വഴിയില്‍ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കടന്നു പോകാനുള്ള സൗകര്യം മാത്രമേ കിട്ടൂ.
കൂറ്റന്‍ െ്രെടയിലറുകളില്‍ കൊണ്ടുപോകേണ്ട നിര്‍മ്മാണ സാമഗ്രികള്‍ ഇനി എങ്ങനെ പണിസ്ഥലത്ത് എത്തിക്കുമെന്ന ആശങ്കയിലാണ് ഡിഎംആര്‍സിയും നിര്‍മ്മാണകരാറുകാരായ എല്‍ആന്‍ഡിയും. ഏപ്രിലില്‍ സിവില്‍ ജോലികള്‍ പൂര്‍ത്തിയാകും വരെ വൈറ്റ് ടോപ്പിങ് പണികള്‍ തുടങ്ങരുതെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം പിഡബ്ലിയുഡി സമ്മതിക്കുകയും ചെയ്തതാണ്. വൈറ്റ് ടോപ്പിങ് ജോലികള്‍ തുടങ്ങിയതിനാല്‍ അടുത്ത നാലു മാസത്തേക്ക് മെട്രോ നിര്‍മ്മാണം പൂര്‍ണമായും തടസ്സപ്പെടും. അതുവരെ പണി നടന്നില്ലെങ്കില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ പലരും നാട്ടിലേക്ക് മടങ്ങും. നിര്‍മ്മാണ വൈദഗ്ധ്യമുള്ള തൊഴിലാളികളെ കിട്ടാന്‍ ഉള്ള ബുദ്ധിമുട്ടാകുകയും ചെയ്യു. കൂടാതെ കാലവസ്ഥ മാറുന്നതോടെ നിര്‍മ്മാണവുമായി വേഗത്തില്‍ മുന്നോട്ടു പോകാനും ബുദ്ധിമുട്ടാകും. ഫലത്തില്‍ കൊച്ചി മെട്രോ താല്‍ക്കാലിക ട്രാക്കില്‍ ഓടിച്ച് ഉദ്ഘാടനം കഴിഞ്ഞെങ്കിലും രണ്ട് വര്‍ഷം കൂടിയെങ്കിലും മെട്രോയില്‍ യാത്ര ചെയ്യാന്‍ മലയാളികള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്.
മുട്ടം യാര്‍ഡില്‍ ഒരു കിലോമീറ്ററോളം നീളത്തില്‍ സജ്ജീകരിച്ച ട്രാക്കിലാണ് കൊച്ചി മെട്രോ ട്രയല്‍ റണ്‍ നത്തിത്. കഴിഞ്ഞമാസം ഒന്‍പതിനാണ് കൊച്ചി മെട്രോയുടെ കോച്ചുകള്‍ ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലുള്ള അല്‍സ്‌റ്റോമിന്റെ ഫാക്ടറിയില്‍ നിന്ന് കൊച്ചിയിലെത്തിച്ചത്. മൂന്ന് ട്രെയിലറുകളില്‍ കൊണ്ടുവന്ന കോച്ചുകള്‍ മുട്ടത്തെ യാര്‍ഡിലാണ് കൂട്ടിയോജിപ്പിച്ചത്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ജോലികളും ഇതിനൊപ്പം പൂര്‍ത്തിയാക്കിയാണ് ടെസ്റ്റ് റണ്‍ നടത്തിയത്. ഇങ്ങനെ ടെസ്റ്റ് റണ്‍ നടത്തിയെങ്കിലും ഇപ്പോഴത്തെ നിലയില്‍ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ രണ്ട് വര്‍ഷമെങ്കിലും മെട്രോ വൈകുമെന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























