വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി, പൊളിച്ചടുക്കി മാധ്യമങ്ങള്‍

ഐഎസ്ആര്‍ഒ ചാരക്കേസിനെ തുടര്‍ന്ന് കെ കരുണാകരന്‍ രാജിവയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള കരുണാകരന്റെ രാജിയും ചാരക്കേസും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
സോളാര്‍ കേസില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന് അവകാശപ്പെടുന്ന താങ്കള്‍ ചാരക്കേസില്‍ ഖജനാവിന് നഷ്ടമില്ലാതിരുന്നിട്ടും കെ കരുണാകരന്റെ രാജി ആവശ്യപ്പെട്ടില്ലേ എന്നായിരുന്നു ചോദ്യം. ചാരക്കേസില്‍ ഐജി രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ ഹൈക്കോടതിയില്‍നിന്നു പരാമര്‍ശമുണ്ടായപ്പോള്‍ കരുണാകരന്‍ രാജിവയ്ക്കണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടി. 'കെ കരുണാകരനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള എന്റെ എന്തെങ്കിലും സ്‌റ്റേറ്റ്‌മെന്റ് നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും കാണിച്ചുതരാമോ' എന്നായി മുഖ്യമന്ത്രി.
പ്രതിച്ഛായ പ്രശ്‌നമുയര്‍ത്തി കരുണാകരന്റെ രാജി ആവശ്യപ്പെട്ട് താങ്കള്‍ ചാനലിന് അഭിമുഖം നല്‍കിയിട്ടുണ്ടെന്ന് ലേഖകര്‍ ചൂണ്ടിക്കാട്ടി. അന്നത്തെ രാഷ്ട്രീയസാഹചര്യം ഇതൊന്നുമായിരുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എം എ കുട്ടപ്പന് രാജ്യസഭാ സീറ്റ് നല്‍കണമെന്നായിരുന്നു തീരുമാനം. പിറ്റേന്ന് ഹൈക്കമാന്‍ഡില്‍നിന്ന് അത് പിന്‍വലിക്കാന്‍ നിര്‍ദേശം വന്നു. അതിന്റെ പേരിലാണ് താന്‍ ധനമന്ത്രിസ്ഥാനം രാജിവച്ചത്. പിന്നീടുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കരുണാകരന്‍ രാജിവച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉമ്മന്‍ചാണ്ടി അന്ന് പറഞ്ഞത്
'മുഖ്യമന്ത്രി പറഞ്ഞാല്‍ സംസ്ഥാനത്ത് ഒരുകൊച്ചുകുഞ്ഞ് പോലും വിശ്വസിക്കാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഇന്നത്തെ നിലയില്‍ ശ്രീവാസ്തവയ്‌ക്കെതിരെ നടപടി എടുത്താലും ജനങ്ങള്‍ കോണ്‍ഗ്രസിനെ വെറുതെവിടില്ല. പത്രങ്ങളും മറ്റും ഉയര്‍ത്തിവിട്ട ജനവികാരത്തിന്റെ മുള്‍മുനയില്‍നിന്ന് നടപടി എടുക്കേണ്ടിവന്നു എന്ന് മാത്രമാകും പൊതുധാരണ. ആ നിലയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരന്‍ മാറുക മാത്രമാണ് കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് നല്ലത്.''
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























