തന്തയില്ലാത്ത ആ പ്രിന്‍സിപ്പലിന്റെ ഫോണ്‍ നമ്പരുണ്ടോ...? ഗോപി സുന്ദര്‍

തിരുവനന്തപുരം വെങ്ങാനൂര്‍ വിദ്യാധിരാജ പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിനെതിരെ പ്രതികരിച്ച ഗോപി സുന്ദര്‍ കടുത്ത ഭാഷയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിന് ഉപയോഗിച്ചിരിക്കുന്നത്.
തന്തയില്ലാത്ത ആ പ്രിന്‍സിപ്പലിന്റെ ഫോണ്‍ നമ്പരുണ്ടോ..? എന്നാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
മര്‍ദ്ദനമേറ്റ കുട്ടിയുടെ ഫോട്ടോയും ഗോപി സുന്ദര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ ക്രൂരത കാട്ടിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ നമ്പരുണ്ടെങ്കില്‍ ആരെങ്കിലും പറഞ്ഞു തരണമെന്നും തന്തയില്ലാത്ത ആ പ്രിന്‍സിപ്പലിനെ തനിക്കൊന്ന് കാണണമെന്നുമാണ് ഗോപി സുന്ദര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞത്.
സ്‌കൂള്‍ പഠനകാലത്ത് തനിക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.
സ്‌കൂള്‍ ഭക്ഷണം കഴിച്ചില്ലെന്ന് ആരോപിച്ചാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. ചെവിയ്ക്ക് പിറകില്‍ മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ഷെയര്‍ ചെയ്ത ചിത്രത്തില്‍ വ്യക്തമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























