ഇരവികുളം ദേശീയോദ്യാനത്തില്‍ രണ്ട് മാസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

രണ്ട് മാസത്തേക്ക് ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വരയാടുകളുടെ പ്രജനന കാലമായതിനാലാണ് ഏപ്രില്‍ ഒന്നുവരെ ദേശീയോദ്യാനം അടച്ചിടുന്നത്. വരയാടുകളുടെ സുഖപ്രസവവും കുഞ്ഞുങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
വരയാടുകളുടെ പ്രജനന കാലമായതിനാല്‍ പശ്ചിമഘട്ട മലനിരകളില്‍ മാത്രം കാണപ്പെടുന്ന വരയാടുകളുടെ പ്രധാന സങ്കേതങ്ങളില്‍ ഒന്നാണ് രാജമല. ലോകത്തിലെ മൊത്തം വരയാടുകളില്‍ പകുതിയും ഇരവികുളം ദേശീയോദ്യാനത്തിലാണ് ഉള്ളത്. വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ സുഖപ്രസവവും കുഞ്ഞുങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ദേശീയോദ്യാനം രണ്ടുമാസത്തേക്ക് അടച്ചിടുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് വരയാടുകളുടെ പ്രസവകാലം. രാജമലയിലെ പാറക്കെട്ടുകള്‍ക്കിടയിലും പുല്‍മേടുകളുമാണ് വരയാടുകള്‍ പ്രസവത്തിനായി തിരഞ്ഞെടുക്കുന്നത്.
ഇക്കൊല്ലം ഇതിനോടകം എട്ട് വരയാടിന്‍ കുഞ്ഞുങ്ങളെ പുതുതായി കണ്ടെത്തി. ഇതോടെയാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ തീരുമാനം. വരയാടുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് 1975ലാണ് ഇരവികുളം ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. 90 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ദേശീയദ്യാനത്തിന്റെ ഒരു ഭാഗമായ രാജമലയിലേക്ക് മാത്രമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
ഏപ്രില്‍ ആദ്യവാരത്തില്‍ ഉദ്യാനം തുറക്കുന്നതിനോടൊപ്പം വരയാടുകളുടെ കണക്കെടുപ്പും ആരംഭിക്കും. പുതുതായി ജനിക്കുന്ന വരയാടുകളില്‍ നാല്‍പ്പത് ശതമാനം മാത്രമാണ് മൂന്നാറിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് ജീവിക്കാറുള്ളൂ. മറ്റുള്ളവ പ്രതികൂല കാലാവസ്ഥ മൂലവും വന്യമൃഗങ്ങളുടെ ആക്രമണത്തിലും ചത്തൊടുങ്ങുകയാണ് പതിവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























