Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

വക്കം സംഭവം: പകച്ച് പോലീസ്, വില്ലന്‍ മദ്യം മയക്കുമരുന്ന് ലോബി

04 FEBRUARY 2016 05:38 AM IST
മലയാളി വാര്‍ത്ത.

പോലീസിനെ ഞെട്ടിച്ച് പ്രതികളുടെ ഫേസ് ബുക്ക് പോസ്റ്റുകളിലെ ആയുധ ശേഖരം. നൂറു കണക്കിന് വടിവാളുകളാണ് പ്രതികള്‍ ശേഖരിച്ച് വെച്ചിരുന്നത്. പ്രതികള്‍ കൊട്ടേഷന്‍ പ്രവര്‍ത്തനം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. സംഭവം കരുതിക്കൂട്ടി നടത്തിയതിനാല്‍ പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പോലീസ് ചേര്‍ക്കും. നിലവില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വക്കത്തെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വളംവെക്കുന്നത് മദ്യമയക്കുമരുന്ന് ലോബി. ഇവര്‍ നിര്‍ബാധം സൈ്വരജീവിതം കെടുത്തുമ്പോള്‍ പൊലീസും എക്‌സൈസും കണ്ണടയ്ക്കുന്നതായി പരാതി. വക്കം പഞ്ചായത്തിലുടനീളം അനധികൃത മദ്യവില്‍പന സജീവമാണ്. പ്രധാന ജങ്ഷനുകളിലും തിരക്ക് കുറഞ്ഞ ക്ഷേത്രപ്പറമ്പുകള്‍ പോലെയുള്ള പൊതുസ്ഥലങ്ങളിലും കായലോര മേഖലകളിലുമാണ് സാമൂഹികവിരുദ്ധര്‍ തമ്പടിക്കുന്നത്. ഈ ഭാഗത്തെല്ലാം ആവശ്യാനുസരണം എല്ലാ ദിവസവും എല്ലാ സമയത്തും മദ്യവും ഇതര ലഹരി വസ്തുക്കളും സുലഭമാണ്. പൊതുനിരത്തുകളിലുള്‍പ്പെടെ രാപ്പകല്‍ വ്യത്യാസമില്ലാതെ മദ്യപരുടെ ശല്യമുണ്ട്. സ്‌കൂള്‍ കുട്ടികളും സ്ത്രീകളുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്.
മദ്യവും മയക്കുമരുന്നും കഞ്ചാവും എത്തിച്ച് നല്‍കുന്ന ലോബികള്‍ പഞ്ചായത്തില്‍ സജീവമാണ്. ഇവരുടെ പ്രവര്‍ത്തനമാണ് യുവാക്കളെ അരാജകത്വത്തിലേക്ക് നയിക്കുന്നത്. ബൈക്കുകളിലാണ് മദ്യവും കഞ്ചാവും ഇതര ലഹരിവസ്തുക്കളും ലഭ്യമാക്കുന്നത്. ആവശ്യക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ യഥാസ്ഥാനത്ത് ഇവ എത്തും.
മദ്യവില്‍പനശാലകളുടെ അവധിയും ഇവര്‍ക്ക് ബാധകമല്ല. അവധി ദിവസങ്ങളില്‍ വില കൂട്ടി വാങ്ങുമെന്ന് മാത്രം. മദ്യപിച്ചശേഷമാണ് യുവാക്കള്‍ അക്രമത്തിലേക്ക് തിരിയുന്നത്. ദൈവപ്പുര ഭാഗത്തെ സാമൂഹികവിരുദ്ധശല്യം സംബന്ധിച്ച് നിരവധി പരാതികള്‍ ഏറെ നാളായി നിലനില്‍ക്കുന്നുണ്ട്. പ്രദേശവാസികള്‍ക്കും മറ്റുള്ളവര്‍ക്കും ഇത് ദുരിതം സൃഷ്ടിക്കുന്നുണ്ട്.
സമീപകാലത്താണ് ലഹരി ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചത്. ബാറുകള്‍ക്കെതിരായ സര്‍ക്കാര്‍ നടപടികളെ തുടര്‍ന്നാണ് ഇത്തരം മാഫിയകള്‍ യുവാക്കള്‍ക്കിടയില്‍ സ്ഥാനം പിടിച്ചത്. ലഹരി പദാര്‍ഥങ്ങള്‍ ഇവിടെ സുലഭമായി ലഭിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടും പൊലീസും എക്‌സൈസും അന്വേഷിക്കാനോ നടപടി സ്വീകരിക്കാനോ തയാറായിട്ടില്ല.
ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് പറഞ്ഞ് അവയെ ഒഴിവാക്കി വിടുകയാണ് ഉദ്യോഗസ്ഥനിയമപാലക സംഘം. ്ര
പ്രദേശത്തെ ഒരു ഭരണകക്ഷി പാര്‍ട്ടിയുടെ നേതാവ് സാമൂഹികവിരുദ്ധരുടെ സംരക്ഷകനാണെന്നാണ് ആക്ഷേപം. പല സംഭവങ്ങളിലും പൊലീസ് നടപടി സ്വീകരിച്ചാലും ഉന്നതങ്ങളില്‍നിന്നുള്ള രാഷ്ട്രീയ ഇടപെടല്‍ മൂലം തുടര്‍നടപടികള്‍ ഒഴിവാക്കപ്പെട്ടു.
വരും ദിവസങ്ങളിലെങ്കിലും വക്കത്തെ മദ്യലഹരി ലോബികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചാലേ ജനത്തിന് സ്വസ്ഥമായി ഉറങ്ങാനാവൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (19 minutes ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (39 minutes ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (50 minutes ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (56 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (1 hour ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (1 hour ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (3 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (3 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (4 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (4 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (4 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (5 hours ago)

ഇറാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്  (5 hours ago)

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (5 hours ago)

Malayali Vartha Recommends