ലൈംഗിക ചൂഷണങ്ങളുടെ വിവരങ്ങളുമായി സരിത നായര് ഇന്ന് സോളര് കമ്മിഷനിലെത്തും

താന് നേരിട്ട ലൈംഗികചൂഷണങ്ങളുടെ വിവരങ്ങളുമായി സരിത നായര് ഇന്ന് സോളര് കമ്മിഷനിലെത്തും. സോളര് കമ്മിഷന് ആവശ്യപ്പെട്ടതുപ്രകാരം മുദ്രവച്ച കവറിലാകും ഇത് നല്കുക. ഇടപാടുകളുമായി ബന്ധപ്പെട്ട മറ്റ് രേഖകളും കൈമാറുമെന്നാണ് സരിത കമ്മിഷനെ അറിയിച്ചിരിക്കുന്നത്. വാഗ്ദാനം ചെയ്ത സഹായമൊന്നും കോണ്ഗ്രസ് നേതാക്കള് നല്കിയില്ല എന്ന് പരാതിപ്പെട്ടാണ് കഴിഞ്ഞയാഴ്ച മുതല് കടുത്ത ആരോപണങ്ങളുമായി സരിത നായര് രംഗത്തെത്തിയത്.
ആദ്യം ഉന്നയിച്ച കോഴയാരോപണങ്ങള്ക്ക് പിന്നാലെയാണ് ലൈംഗീക ചൂഷണം നേരിട്ട കാര്യങ്ങളും സരിത കമ്മിഷനെ അറിയിച്ച്. എന്നാലിതിന്റെ വിശദാംശങ്ങള് വെളിപ്പെടുത്താന് താല്പര്യമില്ലെന്ന് സരിത അറിയിച്ചതിനെ തുടര്ന്ന് എഴുതിനല്കാന് കമ്മിഷന് നിര്ദ്ദേശിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്ത്തയറിയാന് ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























