ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു

പ്രതിപക്ഷ ബഹിഷ്‌കരണത്തോടെ പതിമൂന്നാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം മുദ്രാവാക്യം വിളിച്ച് തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചു. ഇതേതുടര്‍ന്ന് ഭരണഘടനാ പരമായ അവകാശം നിര്‍വഹിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനോട് അഭ്യര്‍ഥിച്ചു.
ജനാധിപത്യരീതിയില്‍ പ്രതിഷേധം അറിയിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യം ഉറ്റുനോക്കുന്നുണ്ട്. നിശബ്ദമായി ഇരിക്കുക അല്ലെങ്കില്‍ പുറത്തു പോവുക. എല്ലാത്തിനും ഒരു പരിധിയുണ്ട്. പ്രതിഷേധമുണ്ടായാലും നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കുമെന്നും പി. സദാശിവം പ്രതിപക്ഷത്തെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























