സുഹൃത്തിനൊപ്പം സെല്‍ഫി എടുക്കുന്നതിനിടയില്‍ തീവണ്ടിതട്ടി യുവാവിന് പരിക്കേറ്റു

വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ കൊല്ലം എസ്.എന്‍. കോളജിന് മുന്നിലുള്ള റെയില്‍വേ ട്രാക്കില്‍ നിന്ന് സുഹൃത്തിനൊപ്പം സെല്‍ഫി എടുക്കുന്നതിനിടയില്‍ തീവണ്ടിതട്ടി യുവാവിന് പരിക്കേറ്റു. ചവറ ഐ.ആര്‍.ഇ.യിലെ അപ്രന്റീസ് ട്രെയിനി ചവറ പടപ്പനാല്‍ സ്വദേശി അബ്ദുള്ള(19)ക്കാണ് പരിക്കേറ്റത്.
രണ്ട് പെണ്‍ കുട്ടികളടക്കം നാലംഗ സംഘം തിരുവന്തപുരം യൂണിവേഴ്‌സിറ്റിയില്‍ പോയശേഷം തീവണ്ടിയില്‍ കൊല്ലത്തേക്ക് വരികയായിരുന്നു.
സിഗ്‌നല്‍ കിട്ടാത്തതിനാല്‍ എസ്.എന്‍. കോളജിന് സമീപം തീവണ്ടി നിര്‍ത്തിയപ്പോള്‍ നാലുപേരും അവിടെയിറങ്ങി. തൊട്ടടുത്ത ട്രാക്കില്‍ നിന്ന് അബ്ദുള്ളയും സുഹൃത്തും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇതുവഴി മധുര പാസഞ്ചര്‍ കടന്നുവന്നു. തീവണ്ടി അടുത്തെത്തിയപ്പോള്‍ ഇവര്‍ ചാടിമാറിയെങ്കിലും അബ്ദുല്ലയുടെ തലക്ക് സാരമായി പരിക്കേറ്റു. ജില്ലാ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മറ്റ് സുഹൃത്തുക്കള്‍ കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി.യിലെ വിദ്യാര്‍ഥികളാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























