കെഎസ്ആര്‍ടിസി ബസില്‍ കടത്തിയത് 11.330 കിലോഗ്രാം ഹാഷിഷ് ഓയില്‍... മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി....
കെഎസ്ആര്‍ടിസി ബസില്‍ കടത്തിയത് 11.330 കിലോഗ്രാം ഹാഷിഷ് ഓയില്‍... മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി....
കന്യാകുമാരി കളിയില്‍ സ്വദേശിയായ പ്രമോദ് (33) നെയാണ് കോടതി ശിക്ഷിച്ചത്. കെഎസ്ആര്‍ടിസി ബസില്‍ 11.330 കിലോഗ്രാം ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ട് വന്ന കേസിലാണ് നടപടി.
2022 ജനുവരി 11ന് ആണ് പാലക്കാട് വെച്ച് പ്രമോദിനെ എക്‌സൈസ് പിടികൂടുന്നത്. പാലക്കാട് - വാളയാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം പാലക്കാട് എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി ഇയാള്‍ പിടിയിലായത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജീവ് എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രമോദിനെ പിടികൂടിയത്. വാഹന പരിശോധനക്കിടെ സംശയം തോന്നി പ്രമോദിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് വലിയ അളവിലുള്ള ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.
ബസില്‍ വന്നാല്‍ പരിശോധന ഉണ്ടാകില്ലെന്ന് കരുതിയാണ് പ്രതി മയക്കുമരുന്ന് കടത്താന്‍ കെഎസ്ആര്‍ടിസി ബസ് യാത്ര സ്വീകരിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ .
https://www.facebook.com/Malayalivartha