സോളാര്‍ കേസ്: സരിതയെ ബിജു രാധാകൃഷ്ണന്‍ ഇന്ന് ക്രോസ് വിസ്താരം നടത്തും

സരിത നായരെ ബിജു രാധാകൃഷ്ണന്‍ ഇന്ന് കൊച്ചിയിലെ സോളര്‍ കമ്മിഷനില്‍ ക്രോസ് വിസ്താരം നടത്തും. കമ്മിഷന്റെ അനുമതിയോടെ സരിതയെ ബിജു ഇന്ന് ക്രോസ് വിസ്താരം നടത്തും. സോളര്‍ തട്ടിപ്പുകേസില്‍ കൂട്ടുപ്രതികളായ ഇരുവരും തമ്മില്‍ തെറ്റിയതോടെ മൊഴികളിലും വല്ലാത്ത വൈരുദ്ധ്യമുണ്ടായി.
ഈ സാഹചര്യത്തിലാണ് സത്യം പുറത്തു കൊണ്ടുവരാന്‍ സരിതയെ വിസ്തരിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ബിജു രാധാകൃഷണന്റെ ആവശ്യം കമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു. സോളര്‍ തട്ടിപ്പിലെ ഉന്നതരുടെ പങ്ക് സംബന്ധിച്ച് ശേഷിക്കുന്ന തെളിവെല്ലാം ഇന്ന് ഉച്ചയോടെ കമ്മിഷന് നല്‍കുമെന്നും സരിത ഉറപ്പ് നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























