സരിതയെ വിസ്തരിക്കാന്‍ ബിജുവെത്തി,പുതിയ ചില കാര്യങ്ങള്‍ കൂടി കമീഷന്‍ മുന്‍പാകെ വെളിപ്പെടുത്തുമെന്ന് സോളര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍

പുതിയ ചില കാര്യങ്ങള്‍ കൂടി കമീഷന്‍ മുന്‍പാകെ വെളിപ്പെടുത്തുമെന്ന് സോളര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍. വ്യക്തമായ തെളിവുകളോട് കൂടിയ കാര്യങ്ങളായിരിക്കും വെളിപ്പെടുത്തുക. സോളര്‍ കമീഷന് മുന്‍പില്‍ ഹാജരാകാന്‍ എത്തിയ ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കേസിലെ പ്രധാന പ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന്‍ കൂട്ടുപ്രതിയായ സരിത എസ്. നായരെ അന്വേഷണ കമീഷന്‍ മുമ്പാകെ ഇന്ന് വിസ്തരിക്കും. കമീഷനു മുമ്പാകെ സരിത നല്‍കിയ മൊഴികളില്‍ ബിജുവിനെ പരാമര്‍ശിച്ച കാര്യങ്ങളിലാകും വിസ്താരം. സരിതയുടെ വാദങ്ങളില്‍ എതിര്‍വാദമുണ്ടെങ്കില്‍ ബിജുവിന് കമീഷനെ അറിയിക്കാം.അതേസമയം, പരസ്പരം വാദപ്രതിവാദത്തിന് ഇരുവരെയും കമീഷന്‍ അനുവദിച്ചേക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























