Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുകേശനെ സംരക്ഷിച്ചത് മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ? യുഡിഎഫില്‍ വിവാദം, എന്തും നേരിടാന്‍ തയ്യാറായി സുകേശന്‍

06 FEBRUARY 2016 02:05 AM IST
മലയാളി വാര്‍ത്ത.

സുകേശനെ സംരക്ഷിച്ചത് മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ? ചോദ്യങ്ങള്‍ രമേശ് ചെന്നിത്തലയുടെ നേരെ വിരള്‍ചൂണ്ടുബോള്‍ സുകേശനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി നല്ലപിള്ളയായി. എന്നാല്‍ പുതിയ വെളിപ്പെടുത്തല്‍ യുഡിഎഫില്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ്. പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരുപരിപാടിയില്‍ മാണി ഇത് പറയുകയും ചെയ്തു. എന്നാല്‍ സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരെ വകുപ്പില്‍ പ്രതിഷേധവും ശക്തമാകുന്നുണ്ട്. എസ്.പി ആര്‍. സുകേശനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം വേണമെന്ന ഡയറക്ടറുടെ റിപ്പോര്‍ട്ടിനോട് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കടുത്ത നീരസമാണുള്ളത്. ഭരണകക്ഷിയിലെ പ്രമുഖര്‍ക്കെതിരായ അന്വേഷണങ്ങളില്‍ ശങ്കര്‍ റെഡ്ഡി നടത്തുന്ന ഇടപെടല്‍ നേരത്തേതന്നെ പ്രതിഷേധങ്ങള്‍ക്കിടയായിരുന്നു.
സുകേശനെ ബലിയാടാക്കാനുള്ള തീരുമാനം കൂടി വന്നതോടെ ഡയറക്ടര്‍ക്കെതിരെ ചിലര്‍ നീക്കംതുടങ്ങിയതായി സൂചനയുണ്ട്. ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.എം. മാണിക്കെതിരെ സാഹചര്യതെളിവുകള്‍വെച്ച് കേസെടുക്കാമെന്ന നിലപാടാണ് സുകേശന്‍ ആദ്യം കൈക്കൊണ്ടത്. എന്നാല്‍, അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളും സുപ്രീംകോടതി അഭിഭാഷകരും ഇത് തള്ളി. കോടതി ഇടപെടലിനെതുടര്‍ന്ന് തുടരന്വേഷണം വന്നപ്പോഴും സുകേശന്‍ നിലപാടില്‍ ഉറച്ചുനിന്നു. തന്റെ നിഗമനങ്ങള്‍ കേസ് ഡയറിയില്‍ കുറിക്കുകയും ചെയ്തു. എന്നാല്‍, സര്‍ക്കാറിന്റെ പ്രത്യേക താല്‍പര്യപ്രകാരം വിജിലന്‍സ് ഡയറക്ടറായി എത്തിയ ശങ്കര്‍റെഡ്ഡി ഇത് ചോദ്യംചെയ്തു. സാഹചര്യതെളിവുകളുടെ സാധ്യത തള്ളാനും മാണിക്ക് അനുകൂലമായി റിപ്പോര്‍ട്ട് എഴുതാനും അദ്ദേഹം സുകേശനോട് ആവശ്യപ്പെടുകയായിരുന്നത്രെ.
ഇതിന്റെ അടിസ്ഥാനത്തിലാണ് മാണിക്ക് ക്‌ളീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുകേശന്‍ നിര്‍ബന്ധിതനായതെന്ന് പറയപ്പെടുന്നു.സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി തീരുമാനങ്ങളെടുക്കാന്‍ സുകേശനെ ഉപയോഗിച്ച ശങ്കര്‍ റെഡ്ഡി, അദ്ദേഹത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയത് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശത്തെതുടര്‍ന്നാണെന്ന് സൂചനയുണ്ട്. മന്ത്രി രമേശ് ചെന്നിത്തലക്കെതിരെ കോഴ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മുഖംരക്ഷിക്കാനാണ് പുതിയ നീക്കങ്ങളെന്നും ആക്ഷേപമുണ്ട്. ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശും സുകേശനും കൂടി സര്‍ക്കാറിനെതിരായി ഗൂഢാലോചന നടത്തിയെന്ന വിജിലന്‍സ് ഡയറക്ടറുടെ കണ്ടത്തെല്‍ വിചിത്രമാണെന്ന് നിയമവിദഗ്ധരും പറയുന്നു.
അതേസമയം, തീരുമാനം എന്തായാലും താന്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നാണ് സുകേശന്റെ നിലപാട്. എന്ത് നടപടി വന്നാലും നേരിടുമെന്ന് അദ്ദേഹം അടുത്തവൃത്തങ്ങളോട് വ്യക്തമാക്കിയതായി അറിയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (23 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (29 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (40 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (48 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (55 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends