തന്റെ വീഡിയോ വാട്‌സാപ്പില്‍ പ്രചരിപ്പിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍: സരിത എസ് നായര്‍

കോണ്‍ഗ്രസ് നേതാക്കളാണ് തന്റെ നഗ്‌ന ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചതെന്നും സരിത ക്രോസ് വിസ്താരത്തില്‍ വിശദമാക്കി. തന്റെ വീഡിയോ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതില്‍ ആലപ്പുഴയിലെ ചില പ്രമുഖരുടെ പേരുകളും ഉണ്ടായിരുന്നു. എന്നാല്‍ ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വന്നതോടെ അവര്‍ ഇടപെട്ട് പരാതി മരവിപ്പിച്ചുവെന്നും സരിത പറഞ്ഞു.
ഇരുപത് കോടിയുടെ വ്യവസായമാണ് താന്‍ നടത്തിയിരുന്നതെന്ന് സരിത. താനും ബിജു രാധാകൃഷ്ണനുമായി നല്ല ബന്ധത്തിലല്ലെന്നും ഇന്നു സരിത കമ്മീഷനില്‍ വ്യക്തമാക്കി. പൊലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടത് 40 ലക്ഷമാണെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകളുളളതിനാലാണ് 20 ലക്ഷം മാത്രം നല്‍കിയത്. അസോസിയേഷന്‍ നേതാവ് വ്യക്തിപരമായിട്ടാണ് തന്നോട് പണം ആവശ്യപ്പെട്ടത്.അസോസിയേഷനിലെ മറ്റുളളവര്‍ ഇത് അറിഞ്ഞിട്ടില്ല.
അതെസമയം സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്ണന്റെ ക്രോസ് വിസ്താരം രഹസ്യമായി നടത്താന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനിച്ചു. ബിജു രാധാകൃഷ്ണനു പുറമെ സരിത എസ് നായര്‍, കമ്മീഷന്‍ ചെയര്‍മാന്‍, കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാത്രമെ ക്രോസ് വിസ്താരത്തില്‍ ഉണ്ടാകുകയുള്ളു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























