കോഴിക്കോട് സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

കോഴിക്കോട് അരിയിടത്ത് പാലത്തിന് സമീപം നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരുക്ക്. മൂന്ന് ബസും മൂന്ന് കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
സ്വകാര്യ ബസിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിതെന്നാണ് പോലീസ് പറയുന്നത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി വാഹനങ്ങള്‍ അപകട സ്ഥലത്തു നിന്നും നീക്കുകയാണ്. അപകടത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കാണ് സ്ഥലത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























