ജീവന്‍രക്ഷാമരുന്നുകളുടെ വില കുതിച്ചുയരാന്‍ സാധ്യത

എക്‌സൈസ് തീരുവ ചുമത്താന്‍ തീരുമാനിച്ചതോടെ 76 ജീവന്‍രക്ഷാമരുന്നുകളുടെ വില കുതിച്ചുയരും. അര്‍ബുദം, ഹീമോഫീലിയ തുടങ്ങിയ ഗുരുതരരോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ എക്‌സൈസ് തീരുവ ഇളവ് പിന്‍വലിക്കാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം. 22 ശതമാനം എക്‌സൈസ് തീരുവകൂടിയാകുന്നതോടെ, ഹീമോഫീലിയ രോഗികള്‍ക്കുള്ള പത്തോളം മരുന്നുകള്‍ക്കും അര്‍ബുദരോഗത്തിനുള്ള നാലു മരുന്നുകള്‍ക്കും വില കുത്തനെ ഉയരും. വിദേശകമ്പനികളുടെ മരുന്നുകളുടെ ഇന്ത്യന്‍ പതിപ്പ് ലഭ്യമായതിനാല്‍ എക്‌സൈസ്തീരുവ ഇളവ് പിന്‍വലിക്കാനുള്ള നീക്കം രോഗികളെ ബാധിക്കില്ലെന്നാണ് അധികൃതരുടെ വാദം.
ഈ വാദം തെറ്റാണെന്ന് ഹീമോഫീലിയ രോഗികള്‍ പറയുന്നു. അമേരിക്കയിലെ ബാക്സ്റ്റര്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ മരുന്നുകളാണ് ഹീമോഫീലിയ രോഗികള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം 1500 മുതല്‍ 1700 യൂണിറ്റ് മരുന്നുവരെ ഉപയോഗിക്കേണ്ടി വരും. എക്‌സൈസ് തീരുവ ഇളവ് പിന്‍വലിച്ചതോടെ ഒരു യൂണിറ്റിന് മൂന്നുമുതല്‍ നാല് യൂണിറ്റുവരെ വില വര്‍ധിക്കും. മരുന്നുകള്‍ക്കുള്ള എക്‌സൈസ് തീരുവ ഇളവ് പിന്‍വലിച്ച് ജനുവരി 28നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജീവന്‍രക്ഷാമരുന്നുകള്‍ക്ക് എക്‌സൈസ് തീരുവകൂടി ചുമത്തുന്നത് തദ്ദേശ മരുന്നുകമ്പനികളെയും പ്രതികൂലമായി ബാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha