തുറന്നടിച്ച് വീണ്ടും ഡിജിപി ജേക്കബ് തോമസ്, സുകേശനെതിരായ അന്വേഷണം പൊലീസിന്റെ ആത്മവീര്യം തകര്‍ക്കും

സംസ്ഥാന സര്‍ക്കാറിനെതിരെ തുറന്നടിച്ച് വീണ്ടും ഡിജിപി ജേക്കബ് തോമസ്. വിജിലന്‍സ് എസ് പി ആര്‍ സുകേശനെതിരായ അന്വേഷണം പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്ന ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു. എസ്പി സുകേശന്‍ കഴിവുറ്റ ഉദ്യോഗസ്ഥനാണ്. അന്വേഷണത്തില്‍ പിഴവ് ഉണ്ടായാല്‍ നടപടിയെടുക്കേണ്ടത് കോടതിയാണ്. ചട്ടങ്ങള്‍ അനുശാസിക്കുന്നതും അതാണ്. എന്നാല്‍ സംസ്ഥാനത്ത് രണ്ട് തരം നീതിയാണ് നടപ്പാക്കപ്പെടുന്നതെന്നും ജേക്കബ് തോമസ് കൊച്ചിയില്‍ പറഞ്ഞു.
കോടതിയുടെ പരിഗണനയ്ക്കുള്ള വിഷത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് ശരിയല്ല. സുകേശന്‍ കേരളത്തില്‍ വിജിലന്‍സില്‍ കൂടുതല്‍ പ്രവര്‍ത്തന പരിചയുമുള്ള ഉദ്യോഗസ്ഥനും പ്രഗത്ഭനായ ഉദ്യോഗസ്ഥനാണെന്നും ജേക്കബ്ബ് തോമസ് പറഞ്ഞു.
ഒരു കേസ് അന്വേഷിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ആ നിയമങ്ങളെല്ലാം കോടതി നിരീക്ഷണത്തിന് വിധേയമായിരിക്കും. അന്വേഷണത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് കോടതിയാണെന്നും ജേക്കബ്ബ് തോമസ് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് എസ് പി ആര്‍ സുകേശനെതിരെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡിജിപി ജേക്കബ് തോമസിന്റെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























