രാഷ്ട്രീയത്തില്‍ പലരെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മാണി, കെട്ടിപ്പിടിച്ച് പുണരുകയും കുതികാല്‍ വെട്ടുകയും ചെയ്യുന്ന സാഹചര്യമാണ്

രാഷ്ട്രീയത്തില്‍ പലരെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് കെ.എം മാണി. കെട്ടിപ്പിടിച്ച് പുണരുകയും കുതികാല്‍ വെട്ടുകയും ചെയ്യുന്ന സാഹചര്യമാണ്. നമ്പാന്‍ കഴിയുന്നത് കുഞ്ഞാലിക്കുട്ടിയെ മാത്രമാണെന്നും കെ.എം മാണി പറഞ്ഞു. കോട്ടയത്ത് പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന രാഷ്ട്രീയ ജാഥയുടെ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ.എം മാണി.
ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി സുകേശനും ബിജു രമേശും ഗൂഢാലോചന നടത്തിയെന്ന പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മാണി തുറന്നടിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ സുഷേശനെതിരായ റിപ്പോര്‍ട്ട് ലഭിച്ചുവെങ്കിലും നടപടി എടുക്കാതെ ആഭ്യന്തര വകുപ്പ് ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചുവെന്നാണ് ആരോപണം. ഇതിനെതിരെ കേരള കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുകയാണ്. ഈ വിഷയത്തില്‍ ആദ്യ പ്രതികരണമെന്ന നിലയിലാണ് കെ.എം മാണിയുടെ പ്രസ്താവന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha