സംസ്ഥാനത്ത് കോണ്‍ഗ്രസ്-സിപിഐഎം ഒത്തുകളി: കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് കോണ്‍ഗ്രസ്-സിപിഐഎം രഹസ്യധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അതുകൊണ്ടാണ് സോളാര്‍കേസും ടിപി ചന്ദ്രശേഖരന്‍ വധക്കേസും സിബിഐക്ക് വിടാത്തതെന്ന് കുമ്മനം അഭിപ്രായപ്പെട്ടു. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐക്ക് വിടുന്നതിനായി ടിപിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ രമ നേരത്തെ കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയിരുന്നു.
അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ പിന്തുണച്ച് നടത്തിയ പ്രസ്താവന എ കെ ആന്റണിയുടെ ആദര്‍ശ രാഷ്ടീയത്തിന് ഏറ്റ കളങ്കമാണെന്നും കുമ്മനം രാജശേഖരന്‍ കൊല്ലത്ത് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























