മുഖ്യമന്ത്രിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കുമെന്ന് സരിത എസ് നായര്‍

മുഖ്യമന്ത്രിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ അടുത്തഘട്ടത്തില്‍ സോളര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കുമെന്നു സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍. തന്റെ സ്വകാര്യങ്ങളും അടുത്ത ഘട്ടത്തില്‍ കമ്മിഷനു മുന്നില്‍ പറയും. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ കമ്മിഷനു നല്‍കും. കൂടുതല്‍ തെളിവുകള്‍ തന്റെ കയ്യിലുണ്ട്. അവ കമ്മിഷനു ആവശ്യമായ സമയത്തു കൈമാറും. ഈ തെളിവുകള്‍ എന്താണെന്നു ഇപ്പോള്‍ പറയില്ലെന്നും സരിത പറഞ്ഞു.
പൊലീസ് അസോസിയേഷന്‍ നേതാവ് അജിത് വാങ്ങിയ പണം അസോസിയേഷനു കിട്ടിയോ എന്ന് എനിക്കറിയില്ലെന്നും സരിത പറഞ്ഞു. പൊലീസ് അസോസിയേഷന്‍ പ്രതിനിധി എന്ന നിലയില്‍ അജിത്തിനാണ് പണം കൈമാറിയത്. താന്‍ ആരോപിച്ച കാര്യങ്ങള്‍ തെറ്റാണെങ്കില്‍ എന്തു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അതിനുള്ള തെളിവുകള്‍ നല്‍കുന്നില്ലെന്നും സരിത ചോദിച്ചു. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സോളര്‍ പാനല്‍ ധനാപഹരണ കേസില്‍! വിചാരണക്കെത്തിയതായിരുന്നു സരിത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























