പ്രഥമ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനു കോഴിക്കോട് സമാപനം

കഴിഞ്ഞ നാലു ദിവസം കേരള മണ്ണിന് സാഹിത്യവിരുന്നൊരുക്കിയ പ്രഥമ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനു കോഴിക്കോട് സമാപനമായി. രാജ്യത്തിനകത്തും പുറത്തും നിന്നുമായി നിരവധി പ്രമുഖരാണ് സാഹിത്യോത്സവത്തില്‍ പങ്കെടുത്തത്. സമാപന സമ്മേളനം എഴുത്തുകാരന്‍ ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
പ്രഥമ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ സാഹിത്യരംഗത്തെ സംവാദങ്ങളും ചൂടേറിയ ചര്‍ച്ചകളുമാണ് നടന്നത്. ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ വേദികളില്‍ നാലു ദിവസം നീണ്ടു നിന്ന സാഹിത്യോത്സവത്തില്‍ രാജ്യത്തിനകത്തും പുറത്തു നിന്നുമായി 160-ലേറെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് പങ്കെടുത്തത്.
സമാപന സമ്മേളനം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ടി.പത്മനാഭനാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ കോഴിക്കോട് മേയര്‍ വികെസി മമ്മദ്‌കോയ അടുത്ത വര്‍ഷത്തെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രഖ്യാപനവും നടത്തി.
ആസ്വാദകര്‍ക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ച പ്രഥമ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വിജയം, അടുത്ത വര്ഷത്തെ ഫെസ്റ്റിവലിനുള്ള ഊര്‍ജം പകര്‍ന്നു കൊണ്ടാണ് വിട വാങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























