ബാറുകള്‍ തുറക്കാമെന്ന് ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ല; കോടിയേരി ബാലകൃഷ്ണന്‍

അടച്ചൂപൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബാറുടമകളെ ഉപയോഗിച്ച സര്‍ക്കാറിനെ മാറ്റാന്‍ കഴിയുമെന്ന മൗഢ്യം തങ്ങള്‍ക്കില്ലെന്ന് കോടിയേരി പറഞ്ഞു. ബിജു രമേശിെന്റ സംഭാഷത്തിന്റെ പൂര്‍ണ രൂപമുള്ള യഥാര്‍ഥ സി.ഡി പുറത്തുവിടാത്ത് എന്തുകൊണ്ടാണ്. അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ എന്നും കോടിയേരി ചോദിച്ചു.
ബാര്‍കോഴ ആരോപണം തെളിയിച്ചാല്‍ ബാറുകള്‍ തുറന്നു തരാമെന്ന് സിപിഎം നേതാവ് പറഞ്ഞിരുന്നതായി ബാറുടമകളുടെ യോഗത്തില്‍ ബിജു രമേശ് പറയുന്നതിെന്റ ശബ്ദരേഖ പുറത്തു വന്നിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കോടിയേരി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























