Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

പ്രമേഹ നിയന്ത്രണ പദ്ധതികള്‍ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

13 NOVEMBER 2024 06:06 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംയോജിത തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക പ്രമേഹ ദിനമായ നവംബര്‍ 14ന് തുടങ്ങി അടുത്ത വര്‍ഷത്തെ പ്രമേഹ ദിനം വരെ നീളുന്നതാണ് പദ്ധതി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ സാങ്കേതിക സഹകരണം കൂടി ഇതിലുണ്ടാകും. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രമേഹ നിയന്ത്രണത്തിന്റെ ശാസ്ത്രീയവും നൂതനവുമായ ചികിത്സാ വിധികളുടെ പരിശീലനത്തോട് കൂടിയാണ് ഈ സഹകരണം ആരോഗ്യ വകുപ്പ് ആരംഭിക്കുന്നത്. പ്രമേഹ രോഗത്തിന് പുറമേ പ്രമേഹ രോഗികള്‍ക്കുണ്ടാകുന്ന വൃക്കരോഗങ്ങള്‍, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ഫൂട്ട്, പെരിഫെറല്‍ ന്യൂറോപ്പതി തുടങ്ങിയ സങ്കീര്‍ണതകള്‍ കൂടി കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവുമാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി ജനുവരി മാസത്തില്‍ സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി ഒരു അന്താരാഷ്ട്ര സെമിനാര്‍ നടത്തുന്നതിന് പദ്ധതിയുണ്ട്. ദേശീയവും അന്തര്‍ ദേശീയവുമായിട്ടുള്ള പ്രമേഹ രോഗ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് സംസ്ഥാനത്തിന് പ്രമേഹ രോഗ ചികിത്സയില്‍ റോഡ്മാപ്പ് സൃഷ്ടിക്കുന്നതിനായി ഈ സെമിനാര്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. അന്തര്‍ദേശീയ തലത്തില്‍ പ്രമേഹ രോഗ ചികിത്സയില്‍ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും, ചികിത്സാ വിധികളും ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശം കൂടി ഈ സെമിനാറിനുണ്ട്. ഈ സെമിനാറിന് ശേഷം തയ്യാറാക്കുന്ന പ്രമേഹരോഗ ചികിത്സയുടെ റോഡ്മാപ്പിന് അനുസൃതമായിട്ടായിരിക്കും ആരോഗ്യവകുപ്പിലെയും ചികിത്സ ശാക്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നത്.

'തടസ്സങ്ങള്‍ നീക്കാം, വിടവുകള്‍ നികത്താം: പ്രമേഹരോഗ നിയന്ത്രണത്തിനും രോഗികളുടെ ക്ഷേമത്തിനായി ഒരുമിക്കാം' (Breaking barriers and bridging gaps: uniting to strengthen diabetes well-being) എന്നുള്ളതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം. പ്രമേഹ രോഗികളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ക്ഷേമം തടസ്സങ്ങളില്ലാതെ ഉറപ്പുവരുത്തുക എന്നുള്ളതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നല്ല വ്യായാമത്തിലൂടെ, ചിട്ടയായ ജീവിതത്തിലൂടെ, ആരോഗ്യകരമായ ഭക്ഷണത്തിലൂടെ, വ്യക്തികളും സമൂഹവും പ്രമേഹത്തെ പ്രതിരോധിക്കുക അതിലൂടെ ആരോഗ്യപരമായ ക്ഷേമം കണ്ടെത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. മാനസിക പിരിമുറുക്കവും മറ്റ് മാനസിക അസ്വാസ്ഥ്യങ്ങളും ഒഴിവാക്കിക്കൊണ്ട് പ്രമേഹ രോഗത്തെ ചെറുക്കുക, ലഹരിയില്‍ നിന്നും മുക്തി നേടുക അതിലൂടെ പ്രമേഹ നിയന്ത്രണത്തിലേക്ക് എത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പ് പ്രമേഹരോഗ നിയന്ത്രണത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നു. 30 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ ജനങ്ങളെയും ഗൃഹസന്ദര്‍ശനം നടത്തി അവരുടെ വിവരങ്ങള്‍ 'ശൈലി' എന്ന ആപ്ലിക്കേഷനിലൂടെ ശേഖരിക്കുന്ന ജനസംഖ്യാധിഷ്ഠിത ജീവിതശൈലി നിയന്ത്രണ പരിപാടി സംസ്ഥാനത്ത് പുരോഗമിച്ചുവരുന്നു. ഈ പദ്ധതിയിലൂടെ പ്രമേഹ രോഗമുള്ള ആള്‍ക്കാരെയും പ്രമേഹ രോഗം വരാന്‍ സാധ്യതയുള്ള ആള്‍ക്കാരെയും കണ്ടെത്തുന്നതിന് സാധ്യമായിട്ടുണ്ട്. രണ്ടാംഘട്ട സര്‍വേയില്‍ ഇതിനോടകം തന്നെ 50 ലക്ഷത്തിലധികം ആള്‍ക്കാരെ സര്‍വേക്ക് വിധേയരാക്കുന്നതിന് സാധിച്ചിട്ടുണ്ട്. പ്രമേഹരോഗം കണ്ടെത്തിയ ആള്‍ക്കാര്‍ക്ക് വിദഗ്ധമായ ചികിത്സ നല്‍കുന്നതിന് ആരോഗ്യ വകുപ്പിലെ എല്ലാ സ്ഥാപനങ്ങളും സുസജ്ജമാണ്.

പ്രമേഹ രോഗികള്‍ക്കുണ്ടാകാവുന്ന ഡയബറ്റിക് റെറ്റിനോപ്പതി കണ്ടെത്തുന്നതിനുള്ള 'നയനാമൃതം പദ്ധതി' 172 കേന്ദ്രങ്ങളില്‍ ഇന്ന് ലഭ്യമാണ്. ഇത് കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഡയബറ്റിക് ഫൂട്ട് അല്ലെങ്കില്‍ ഡയബെറ്റിസ് രോഗികള്‍ക്കുണ്ടാകുന്ന കാലിലെ വ്രണം നേരത്തെ കണ്ടെത്തുന്നത്തിനായി 84 ആശുപത്രികളില്‍ ബയോതിസിയോ മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുനുപുറമേ എല്ലാ ജില്ലകളിലേയും രണ്ട് പ്രധാന ആശുപത്രികളില്‍ പ്രമേഹത്തിന്റെ എല്ലാ സങ്കീര്‍ണതകളും പരിശോധിക്കുന്നതിന് ആവശ്യമായിട്ടുള്ള സംവിധാനങ്ങള്‍ തയ്യാറാക്കി കൊണ്ട് 360 ഡിഗ്രി മെറ്റബോളിക് സെന്ററുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍ ഉള്‍പ്പെടയുള്ള എല്ലാ മരുന്നുകളും സൗജന്യമായി പ്രാഥമികാരോഗ്യ തലം മുതല്‍ ആരോഗ്യ വകുപ്പ് നല്‍കി വരുന്നുണ്ട്. ഏകദേശം 21 ലക്ഷത്തോളം വരുന്ന പ്രമേഹരോഗികള്‍ക്ക് ഇതിന്റെ സൗജന്യം ലഭിക്കുന്നുണ്ട്. ടൈപ്പ്1 പ്രമേഹം ബാധിച്ച പ്രമേഹ രോഗികള്‍ക്കും ആരോഗ്യ വകുപ്പിലൂടെ ഇപ്പോള്‍ നൂതന ചികിത്സ നല്‍കി വരുന്നുണ്ട്. പ്രമേഹം ബാധിച്ച ടി.ബി രോഗികള്‍ക്കും, ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന പ്രമേഹത്തിനും ആവശ്യമായ ചികിത്സയും ആരോഗ്യ വകുപ്പ് നല്‍കി വരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (5 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (5 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (5 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (6 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (6 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (6 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (7 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (7 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (7 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (7 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (7 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (7 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (8 hours ago)

Malayali Vartha Recommends