കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം. വഴക്കുംപാറ കുന്നുംപുറം ചിറ്റേക്കാട്ടില്‍ മാധവനാണ് (65) മരിച്ചത്.
വഴുക്കുംപാറ പറമ്പിക്കുളം പ്ലാന്റേഷനിലൂടെ സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.
തുമ്പിക്കൈകൊണ്ട് മാധവനെ അടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വഴക്കുംപാറയിലെ വസതിയിലെത്തിച്ചു. ഭാര്യ: പരേതയായ ഷീജ. മക്കള്‍: ശ്രീജ, ശ്രീനി, സിമി. മരുമക്കള്‍: സിങ്കിള്‍, മണികണ്ഠന്.
https://www.facebook.com/Malayalivartha

























