വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രത്തിലേക്ക് ഒരു പുതിയ അദ്ധ്യായം കൂടി ... ക്രിസ്മസ് ദിനത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ 100-ാമത്തെ കപ്പലായ എം.എസ്.സി മിഷേലിന് വരവേറ്റു

വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രത്തിലേക്ക് ഒരു പുതിയ അദ്ധ്യായം കൂടി ... ക്രിസ്മസ് ദിനത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ 100-ാമത്തെ കപ്പലായ എം.എസ്.സി മിഷേലിന് വരവേറ്റു.
ദിവ്യ.എസ്.അയ്യരുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് വരവേറ്റു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് 'എം.എസ്.സി മിഷേല' എന്ന കപ്പലെത്തിയത്. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രത്തിലേക്ക് ഒരു പുതിയ അദ്ധ്യായം കൂടി തുറന്നെന്നും വിഴിഞ്ഞം തുറമുഖം ഉയര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി താണ്ടുകയാണെന്നും മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. നാലു മാസത്തോളം നീണ്ട ട്രയല്‍ റണ്ണിനുശേഷമാണ് കൊമേഴ്സ്യല്‍ ഓപ്പറേഷന്‍സ് വിഴിഞ്ഞത്ത് ആരംഭിച്ചത്.
https://www.facebook.com/Malayalivartha

























