Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അഞ്ചലിലെ കൂട്ടക്കൊലപാതകത്തെ കുറിച്ച് കോണ്‍ഗ്രസ്സ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പറയുന്ന വാക്കുകള്‍

04 JANUARY 2025 06:17 PM IST
മലയാളി വാര്‍ത്ത

More Stories...

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി  

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...

അഞ്ചലിലെ കൂട്ടക്കൊലപാതകത്തെ കുറിച്ച് ഓര്‍ത്തെടുത്ത് അയല്‍വാസിയും കോണ്‍ഗ്രസ് നേതാവുമായ ജ്യോതികുമാര്‍ ചാമക്കാല. 2006 ഫെബ്രുവരിയിലായിരുന്നു നാടിനെ ഞെട്ടിച്ച അഞ്ചല്‍ കൊലപാതകം നടന്നത്. അഞ്ചല്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനിയും അയല്‍വാസിയായ ദിവില്‍ കുമാറുമായി അടുപ്പത്തിലായിരുന്നു. അവിവാഹിതയായ രഞ്ജിനി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു.

കമ്മിഷന്‍ ദിവില്‍ കുമാറിനോട് ഡിഎന്‍എ ടെസ്റ്റിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് ഏറ്റെടുത്തിരുന്നു. തൊട്ടുപിന്നാലെ ഇരുവരും ഒളിവില്‍ പോയി. പത്താന്‍കോട്ട് യൂണിറ്റിലാണ് ഇരുവരും സൈനികരായി സേവനം അനുഷ്ഠിച്ചിരുന്നത്. പ്രതികള്‍ പോണ്ടിച്ചേരിയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സിബിഐ പിടികൂടിയത്.

ജ്യോതികുമാര്‍ ചാമക്കാല പറയുന്നത്:

കൊല്ലം അഞ്ചലില്‍ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും മുന്‍ സൈനികര്‍ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷം മുന്‍പുള്ള സംഭവം ഓര്‍ത്തെടുത്ത് അയല്‍വാസിയും കോണ്‍ഗ്രസ് നേതാവുമായ ജ്യോതികുമാര്‍ ചാമക്കാല. ''കൊല്ലപ്പെട്ട രഞ്ജിനിയും അയല്‍ക്കാരനായ ദിവില്‍ കുമാറും പ്രണയത്തിലായിരുന്നു. ദിവില്‍ പട്ടാളത്തിലായിരുന്നു. അവിവാഹിതയായ രഞ്ജിനിയെ ഗര്‍ഭിണിയാക്കിയ ശേഷം ദിവില്‍ കുമാര്‍ നാടുവിട്ടു. ഇതു വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.

ദിവില്‍ കുമാര്‍ പിതൃത്വം അംഗീകരിക്കാന്‍ തയാറായിരുന്നില്ല. പിന്നീട് രഞ്ജിനിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ദിവിലിന്റെ സുഹൃത്തായ രാജേഷ് അവിടെ അവരെ സഹായിക്കാനെത്തി. കുടുംബത്തിന്റെ വിശ്വാസം രാജേഷ് നേടിയെടുത്തു. ആശുപത്രിയില്‍ ചെലവ് അടക്കം എല്ലാ കാര്യങ്ങളും അയാളാണു നോക്കിയിരുന്നത്. മറ്റ് ആരുടെയും മുന്നില്‍ പ്രത്യക്ഷപ്പെടാതെയാണ് അയാള്‍ നടന്നിരുന്നത്.

രഞ്ജിനി ഇരട്ടക്കുട്ടികളെ പ്രസവിച്ച ശേഷം ഡിസ്ചാര്‍ജ് ആയി വീട്ടില്‍ വന്നു. സംഭവം നടന്ന ദിവസം രാജേഷ് വീട്ടിലെത്തി. ഈ സമയം രഞ്ജിനിയുടെ അമ്മ പഞ്ചായത്ത് ഓഫിസില്‍ പോവുകയായിരുന്നു. രാജേഷ് വന്നതുകൊണ്ട് സംസാരിച്ചുനിന്ന അവരെ അയാള്‍ നിര്‍ബന്ധിച്ചു ജോലിക്കു പറഞ്ഞയച്ചു. അതിനുശേഷമാണു രഞ്ജിനിയെയും കുട്ടികളെയും കൊന്നത്''.

''ദിവില്‍ കുമാര്‍ പട്ടാളത്തിലേക്കു തിരികെ മടങ്ങുന്നുവെന്നു പറഞ്ഞാണു നാട്ടില്‍നിന്നു പോയത്. പക്ഷേ, അവിടെ എത്തിയിരുന്നില്ല. രാജേഷും പിന്നീട് അങ്ങോട്ടേക്കു പോയില്ല. കൊലപാതകങ്ങള്‍ക്കുശേഷം രഞ്ജിനിയുടെ അമ്മയുടെ മനോനില തെറ്റി.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിശേഷം ശാന്തി കവാടത്തില്‍ ഞാന്‍ മുന്‍കൈയ്യെടുത്താണ് സംസ്‌കാരം നടത്തിയത്. ഞാനും എന്റെ കുറച്ചു സുഹൃത്തുക്കളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

പ്രതികള്‍ പട്ടാളക്കാരായതു കൊണ്ടു തന്നെ നമുക്കു പല പരിമിതികളും ഉണ്ടായിരുന്നു. അന്ന് ഞാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന് ആവശ്യപ്പെട്ടു നിവേദനവുമായി ഞാന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ പോയി കണ്ടു. ആ കുട്ടികളുടെ പടം കണ്ട് ഉമ്മന്‍ ചാണ്ടി ഞെട്ടി. ഈ കൊച്ചു പിള്ളേരെയാണോ കൊന്നത് എന്നു പറഞ്ഞാണ് അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

 

രഞ്ജിനിയുടെ അമ്മ ആ കുഞ്ഞുങ്ങളെ വലിയ കരുതലോടെയാണു നോക്കിയിരുന്നത്. കുളിപ്പിച്ച് ഒരുക്കി അവര്‍ക്കു കണ്ണെഴുതി നല്‍കി പൊട്ടു കുത്തിച്ച് അഞ്ചലിലേക്കു പോകാന്‍ നിന്നപ്പോഴാണ് രാജേഷ് ആ വീട്ടിലേക്കു വന്നത്. വേറെ വരുമാന മാര്‍ഗമൊന്നും ഇല്ലാത്തതിനാല്‍ രഞ്ജിനിക്ക് ഒരു തയ്യല്‍ മെഷീന്‍ വാങ്ങി കൊടുത്തിരുന്നു. അതില്‍ ജോലി ചെയ്താണ് രഞ്ജിനി വീട്ടിനുള്ളില്‍ ഇരുന്നത്. ഈ രാജേഷ് ആരാണെന്നോ അയാളുടെ മേല്‍വിലാസമോ ഒന്നും ഇവര്‍ക്ക് അറിയില്ലായിരുന്നു.

 

എന്റെ വീട്ടിനടുത്തായിരുന്നു ഈ സംഭവമുണ്ടായത്. ഈ കുട്ടികളുടെ അച്ഛനായ, കൊലപാതകം ആസൂത്രണം ചെയ്ത ദിവില്‍ കുമാര്‍ എനിക്ക് അറിയാവുന്ന ആളായിരുന്നു. അതിന്റെ പേരില്‍ നാട്ടിലൊക്കെ ഒരുപാടു നഷ്ടം എനിക്കുണ്ടായിട്ടുണ്ട്. രഞ്ജിനിയുടെ അമ്മ അവസാനം എന്നെ വിളിച്ചപ്പോള്‍ പറഞ്ഞത് വെഞ്ഞാറമൂട്ടിലേക്കു താമസം മാറിയെന്നായിരുന്നു. ഈ അടുത്തകാലം വരെയും ഉമ്മന്‍ ചാണ്ടിക്ക് അവര്‍ കൊടുത്ത നിവേദനം എന്റെ കൈയ്യിലുണ്ടായിരുന്നു. വീട് മാറിയപ്പോഴാണ് അതു നഷ്ടപ്പെട്ടത്'' - ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (13 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (26 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (33 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (43 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (58 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

Malayali Vartha Recommends