നവകേരള മാര്‍ച്ച് മാറ്റിവെച്ചു

സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം നാളത്തേയ്ക്ക്(ഫെബ്രുവരി 15, തിങ്കള്‍) മാറ്റിവെച്ചു. ഇന്നലെ അന്തരിച്ച കവി ഒഎന്‍വി കുറുപ്പിനോടുളള ആദരസൂചകമായിട്ടാണ് ഈ തീരുമാനം. നവകേരള മാര്‍ച്ചിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ ഒഎന്‍വി ആയിരുന്നു. കൂടാതെ മാര്‍ച്ചിന്റെ പടപ്പാട്ട് രചിച്ചതും അദ്ദേഹമായിരുന്നു. ഇന്ന് വൈകിട്ട് ശംഖുംമുഖം കടപ്പുറത്താണ് മാര്‍ച്ചിന്റെ സമാപന സമ്മേളനം നേരത്തെ നിശ്ചയിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























