പാവങ്ങളുടെ ഡോക്ടര്‍ വിട പറഞ്ഞിട്ട് ഒരാണ്ട് തികയുമ്പോള്‍ ആത്മ ട്രസ്റ്റിലെ പേക്കൂത്തുകള്‍, ഭാരവാഹി പീഡനത്തിന് അറസ്റ്റില്‍

പാവങ്ങക്കായി ജീവിച്ച് മരിച്ച വ്യക്തിയാണ് ഡോക്ടര്‍ ഷാനവാസ്. ആദിവാസികള്‍ക്കായി ചെയ്ത പ്രവര്‍ത്തികളില്‍ ഒരു ശതമാനം പോലും കളങ്കം കാണാക്കിതിരുന്നയാള്‍. എല്ലാവരും കൂടി ആ പാവത്തിനെ കുരുതി കൊടുക്കുകയായിരുന്നു. സുഹൃത്തുക്കള്‍ അടക്കം സംശയനിഴലിലെന്ന് പോലീസ് പറഞ്ഞിരുന്നു. മേലധികാരികളുടെ തോന്ന്യാസങ്ങള്‍ക്കെതിരെ എഫ് ബിയില്‍ പോസ്റ്റിട്ടതായിരുന്നു അദ്ദേഹം അധികൃതരുടെ കണ്ണിലെ കരടാകാന്‍ കാരണം. എന്നാല്‍ ഡോക്ടറുടെ സ്വല്‍പ്പം സാക്ഷാത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ച പെണ്‍സുഹൃത്തുക്കളെ ആത്മ ട്രസ്റ്റിലെ ഭാരവാഹികള്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. ഇത്തരത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കി. അതോടെ ചാരിറ്റിയുടെ പേരില്‍ ട്രസ്റ്റില്‍ ധാരാളം തോന്നിയ പ്രവര്‍ത്തനങ്ങളും നടക്കുന്നെന്ന ആക്ഷേപം ശക്തമാണ്. ഭാരവാഹി അനീഷ് അറസ്റ്റിലുമായി. എന്നാല്‍ ഇയാളെ ചതിയില്‍പ്പെടുത്തിയതാണെന്നും വാര്‍ത്തകളുണ്ട്. വിദേശത്തു നിന്നും ധാരാളം പണം ഷാനവാസിനും ട്രസ്റ്റിനും നല്‍കിയിരുന്നു. എന്നാല്‍ ഡോക്ടറുടെ മരണശേഷം വ്യാപക ആക്ഷേപങ്ങളും തമ്മിലടിയും ട്രസ്റ്റില്‍ അരങ്ങേറുകയായിരുന്നു. ഷാനവാസ് സൃഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ മരണപ്പെട്ടെന്ന വാദവും അന്ന് സംശയം ഉണര്‍ത്തിയിരുന്നു. അദ്ദേഹത്തെ കുളിപ്പിച്ച് മരണമടഞ്ഞ് രണ്ടുമണിക്കൂറിന് ശേഷമാണ് അന്ന് കൂട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഏതായാലും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ അനീഷ് പോലീസ് പിടിയിലാവുകയും ഇപ്പോള്‍ ചാവക്കാട് സബ് ജെയിലില്‍ റിമാന്‍ഡിലുമാണ്. ആത്മ ട്രസ്റ്റിന്റെ മറവില്‍ അനീഷ് തന്നെ വഞ്ചിക്കുകയാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























