പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്

കേരളാ നിയമസഭാ പൊതു തെരഞ്ഞെടുപ്പ് 2026 ലെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. പെരുമാറ്റച്ചട്ടം പ്രകാരം, വിവാദ പരാമർശം നടത്തിയ ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും നിയുക്ത ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായ അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ വന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കറുടെ നിർദ്ദേശപ്രകാരം തൃശൂർ ജില്ലാകലക്ടർ നടപടിയെടുത്തു. ജനപ്രാതിനിധ്യ നിയമം,1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പ്രസ്തുത പരാതിയിൽ കേസെടുക്കാൻ നിർദ്ദേശിച്ചത്.
പ്രസ്തുത വ്യക്തി പങ്കുവെച്ച വീഡിയോ പ്രകാരം, “ വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിച്ച് അഭ്യർത്ഥിക്കാൻ പാടില്ല. പള്ളികൾ, ക്ഷേത്രങ്ങൾ അല്ലെങ്കിൽ മറ്റ് ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള വേദിയായി ഉപയോഗിക്കരുത് “ എന്ന , മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി..
തുടർന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം പ്രസ്തുത വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ഗുരവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആറിട്ട് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























