ലൈറ്റ് മെട്രോ കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ശ്രീകാര്യം മേല്‍പ്പാലത്തിന് അടിത്തറയിടുന്നതെന്ന് മുഖ്യമന്ത്രി

ഭാവിയില്‍ തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന ലൈറ്റ് മെട്രോ കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ശ്രീകാര്യം മേല്‍പ്പാലത്തിന് അടിത്തറയിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും വരാനിരിക്കുന്ന ലൈറ്റ് മെട്രോയെക്കൂടി കണ്ടുകൊണ്ടുള്ളതാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'തലസ്ഥാന നഗരിയുടെ വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ലൈറ്റ് മെട്രോ പദ്ധതി. അത്തരമൊരു പദ്ധതി നടപ്പിലാകുമ്പോള്‍ അതില്‍ ശ്രീകാര്യത്തിന് പ്രധാന പങ്കുണ്ടാകും' മുഖ്യമന്ത്രി പറഞ്ഞു.
വികസനത്തിന്റെ സ്വാദ് എല്ലാവരും അനുഭവിക്കണമെന്നും എല്ലാവരുമതിന്റെ രുചിയറിയണമെങ്കില്‍ സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ വികസനമായിരിക്കണം നടപ്പിലാകേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
മറ്റ് പല സംസ്ഥാനങ്ങളിലും കാണുന്നത് പോലെയുള്ള നഗരവും ഗ്രാമവും തമ്മിലുള്ള വ്യത്യാസം വലിയ തോതില്‍ ഇവിടെ പ്രകടമല്ല. സര്‍ക്കാര്‍ സര്‍വതല സ്പര്‍ശിയായ വികസനമാണ് നടപ്പിലാക്കുന്നത്. സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ വികസനമാണത്. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍, അതിന്റെ ഭാഗമായി ശക്തിയാര്‍ജിച്ച പൊതുവിദ്യാഭ്യാസ രംഗം അതിനുദാഹരണമാണ് മുഖ്യമന്ത്രി പറഞ്ഞു.
പശ്ചാത്തലവികസന മേഖലയില്‍ സാധ്യമാകുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
535 മീറ്റര്‍ നീളത്തിലാകും നാലുവരിപ്പാതയുള്ള ശ്രീകാര്യം മേല്‍പ്പാലം നിര്‍മിക്കുക. 7.5 മീറ്ററാണ് വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുകള്‍ ഉണ്ടാകും. സര്‍വീസ് റോഡിന് ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ ഫുട്പാത്ത് ഉണ്ടാകും. 18 മാസംകൊണ്ട് പണികള്‍ പൂര്‍ത്തിയാക്കുമെന്നും 177 കോടി രൂപയാണ് പാലത്തിന്റെ ആകെ നിര്‍മ്മാണ ചെലവെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























