Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു


ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...

പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു

24 NOVEMBER 2026 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്

അതിര്‍ത്തികളെല്ലാം അടച്ചു ! നിലയ്ക്കാതെ WAR ALERT! ... വിറച്ച് പ്രവാസികൾ..ഘോര യുദ്ധം..! UAE നിന്ന് കത്തുന്നു..!

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....ഇന്ത്യൻ പനോരമയിൽ ഇത്തവണ ഏറെ ശ്രദ്ധ നേടി അരുണാചൽ പ്രദേശിൽ നിന്നുള്ള നീഷി ഭാഷാ ചിത്രമായ ‘ഉറം’

ഹൊദൈത പിളർത്തി അറബിക്കൂട്ടം; ഹൂതികളെ ചതച്ചരയ്ക്കാൻ തുരത്തിയടി തുടങ്ങി, സൗദിയിൽ യുദ്ധം

ദ്വീപ് കീഴടക്കി കോടിക്കണക്കിന് ഞണ്ടുകൾ! ഒറ്റത്തവണ ഇടുന്നത് ഒരുലക്ഷം മുട്ടകൾ; ചുവപ്പ് പരവതാനി വിരിച്ച് ക്രിസ്മസ് ദ്വീപിൽ പ്രകൃതിയുടെ അത്ഭുതം..!

വിദേശത്ത് നല്ലൊരു ജോലി, മെച്ചപ്പെട്ട ജീവിതം, കുടുംബത്തിന് സുരക്ഷിതമായ ഭാവി. ഇതൊക്കെയാണ് ഇന്ത്യയിൽനിന്ന് ആയിരക്കണക്കിന് ആളുകളെ ഓസ്‌ട്രേലിയയിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും ആകർഷിക്കുന്നത്. എന്നാൽ വിദേശത്ത് എത്തിയിട്ടും വംശീയ വിദ്വേഷത്തിന്റെ ഇരകളാകേണ്ടിവരുന്ന ഇന്ത്യക്കാരുടെ അനുഭവങ്ങൾ ആശങ്കയുയർത്തുകയാണ്. കുടുംബത്തോടൊപ്പം റോഡരികിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഒരു കൂട്ടം ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്. അതും ഒരു പ്രകോപനവുമില്ലാതെ. സംഭവം കണ്ടുനിന്ന ഇന്ത്യൻ യുവതി പങ്കുവച്ച വീഡിയോ പുറത്തുവന്നതോടെ ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർ നേരിടുന്ന വംശീയ വിദ്വേഷത്തെക്കുറിച്ച് വലിയ ചർച്ചയാണ് ഉയരുന്നത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഞ്ജലി ശർമ്മ എന്ന ഇന്ത്യൻ യുവതി. വഴിയരികിലെ ഫുഡ് ട്രക്കിന് സമീപം ഒരു ഇന്ത്യൻ കുടുംബം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. കുടുംബത്തിലെ മുതിർന്നവരും സ്ത്രീകളുമെല്ലാം അവിടെയുണ്ടായിരുന്നു. സന്തോഷത്തോടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ആ കുടുംബത്തിന് നേരെ അപ്രതീക്ഷിതമായി ഒരു പിക്കപ്പ് വാഹനം എത്തുന്നു. വാഹനത്തിലുണ്ടായിരുന്നവർ കുടുംബത്തിന് നേരെ മുട്ടകൾ വലിച്ചെറിയുകയായിരുന്നു എന്നാണ് അഞ്ജലി പറയുന്നത്. ആക്രമണം നടത്തിയവർ വാഹനം നിർത്താതെ കടന്നുപോവുകയും ചെയ്തു.

ആ കാഴ്ച അഞ്ജലിയെ വല്ലാതെ അസ്വസ്ഥയാക്കി. ആരെയും ഉപദ്രവിക്കാതെ സ്വന്തം കാര്യങ്ങൾ നോക്കി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെയാണ് ഇത്തരത്തിൽ അപമാനിച്ചത്. ഇതിനെ വംശീയതയെന്നോ ഇന്ത്യക്കാരോടുള്ള വിദ്വേഷമെന്നോ എന്തുവേണമെങ്കിലും വിളിക്കാം, പക്ഷേ സംഭവം കണ്ടപ്പോൾ തനിക്ക് വല്ലാത്ത വിഷമം തോന്നിയെന്നാണ് യുവതി പറയുന്നത്. കുടുംബത്തിൽ പ്രായമായവരും സ്ത്രീകളുമുണ്ടായിരുന്നു. അവർ ആരെയും ശല്യപ്പെടുത്തുന്നുണ്ടായിരുന്നില്ലെന്നും അഞ്ജലി വിശദീകരിക്കുന്നു.

സംഭവം കണ്ടയുടൻ യുവതി പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ കുറ്റക്കാരെ കണ്ടെത്താനാകുമോ, എന്തെങ്കിലും നടപടിയുണ്ടാകുമോ എന്ന കാര്യത്തിൽ അവർക്ക് ഉറപ്പില്ല. വിദേശരാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്ന വേദനയും യുവതി പങ്കുവച്ചു.

സംഭവത്തിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉണ്ടായ പ്രതികരണങ്ങളാണ്. ഇന്ത്യക്കാരെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയപ്പോൾ ചിലർ ആക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള കമന്റുകളുമായി എത്തി. നാട്ടിലേക്ക് മടങ്ങിപ്പോകൂ, നിങ്ങൾ ഇത് അർഹിക്കുന്നു എന്നിങ്ങനെയുള്ള അധിക്ഷേപങ്ങളാണ് ചിലർ നടത്തിയത്. ഒരുകുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതിന് പകരം അതിനെ ന്യായീകരിക്കുന്നവരും ഉണ്ടെന്നതാണ് ഈ സംഭവത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്.

ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ ഉയരുന്ന ഇത്തരം പരാതികൾ ഇതാദ്യമല്ല. കഴിഞ്ഞ ഒക്ടോബറിൽ ബ്രിസ്ബേനിലെ മോർണിങ്‌സൈഡിൽ താമസിച്ചിരുന്ന ഒരു ഇന്ത്യൻ കുടുംബത്തിന് നേരെ വംശീയ അധിക്ഷേപവും ഭീഷണിയും ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കുടുംബത്തെ അധിക്ഷേപിക്കുകയും താമസിക്കുന്ന അപ്പാർട്ട്മെന്റ് സമുച്ചയം ബോംബിട്ട് തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 19 വയസ്സുകാരനായ ഹാർലി ആഡംസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വംശീയ വിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. സംഭവത്തിൽ ഭയന്നുപോയ കുടുംബം ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുപോലും ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ സിഡ്‌നിയിലെ മുട്ടയേറ് സംഭവവും വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാർ നേരിടുന്ന സുരക്ഷാ ആശങ്കകൾ വീണ്ടും ചർച്ചയാക്കുകയാണ്. സ്വന്തം അധ്വാനംകൊണ്ട് വിദേശരാജ്യങ്ങളിൽ ജീവിതം കെട്ടിപ്പടുക്കുന്നവർക്ക് വംശത്തിന്റെയോ ദേശീയതയുടെയോ പേരിൽ അപമാനവും ആക്രമണവും നേരിടേണ്ടിവരുന്നത് അംഗീകരിക്കാനാവില്ല. കുടിയേറ്റത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങൾ എന്തുതന്നെയായാലും മനുഷ്യരെ അവരുടെ വംശത്തിന്റെയോ രാജ്യത്തിന്റെയോ പേരിൽ അപമാനിക്കാനും ആക്രമിക്കാനും ആർക്കും അവകാശമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (11 minutes ago)

പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു  (12 minutes ago)

ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച  (43 minutes ago)

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു  (1 hour ago)

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധ  (2 hours ago)

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാ  (2 hours ago)

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന  (2 hours ago)

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്; ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത്  (3 hours ago)

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം  (3 hours ago)

കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും; സർക്കാരല്ല സർവ്വകലാശാലയാണ് വിദ്യാർഥികൾക്ക് എതിരായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി റോജി എം. ജോൺ  (3 hours ago)

അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; ഇൻഫ്ലുവൻസർമാരെ കണ്ടെത്തി കർ  (3 hours ago)

പിന്നെ കരഞ്ഞിട്ട് കാര്യമില്ല... സ്വർണം പണയംവച്ചവർക്ക് ബാങ്കിന്റെ നോട്ടീസ്; വിലയിടിവിൽ തിരിച്ചടി, അധിക പണം അടയ്ക്കണം, ഇല്ലെങ്കിൽ ആഭരണങ്ങൾ ലേലത്തിലേക്ക്  (3 hours ago)

ഇറാൻ ആണവായുധം നിർമ്മിക്കും പതിറ്റാണ്ടുകളുടെ നയം മാറ്റി ടെഹ്‌റാൻ! ഇറാന്റെ കപ്പലുകൾ മുഴുവൻ കടലിന്റെ അടിത്തട്ടിലാകുമെന്ന് ട്രംപ് മൊജ്ത്ബയും കളത്തിലിറങ്ങുന്നു ...  (3 hours ago)

എന്റെ കൊച്ചിനോടിത് ചെയ്യരുതായിരുന്നു... സ്കൂൾ വിനോദയാത്രയ്ക്കിടെ അപമാനിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാർഥിയുടെ മരണം, അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം  (3 hours ago)

വിമാനത്തിലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം’ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് താരമായി മലയാളി നഴ്സ്  (4 hours ago)

Malayali Vartha Recommends