കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും; സർക്കാരല്ല സർവ്വകലാശാലയാണ് വിദ്യാർഥികൾക്ക് എതിരായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി റോജി എം. ജോൺ

കാലടി സർവ്വകലാശാലാ വിഷയം; ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി റോജി എം. ജോൺ . അക്രമ സംഭവങ്ങൾ ആര് നടത്തിയാലും അത് "അപരിഷ്കൃതം" തന്നെയെന്നും അദ്ദേഹം പറഞ്ഞു . കാലടി സർവ്വകലാശാലയിൽ നടന്ന സമരത്തെ സംബന്ധിച്ചും, അവിടെ നടന്ന അക്രമ സംഭവങ്ങളെ കുറിച്ചും പോലീസ് അന്വേഷണം നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
അതേ സമയം, കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.സർവ്വകലാശാലയാണ് വിദ്യാർഥികൾക്ക് എതിരായ നടപടി സ്വീകരിച്ചത്, മറിച്ച് സർക്കാരല്ല. സ്വയംഭരണ സ്ഥാപനം എന്ന നിലയിൽ സർവ്വകലാശാലയ്ക്ക് അതിനുള്ള അധികാരമുണ്ട്.
സർക്കാരിന് മുന്നിലേക്ക് ആരും പരാതിയുമായി വന്നിട്ടില്ല. സർവ്വകലാശാല നടപടിക്കെതിരെ വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്.മാധ്യമ പ്രവർത്തകർ ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോഴും പരാതി ലഭിച്ചാൽ ചർച്ച ചെയ്യാൻ തയാറാണെന്ന നിലപാടാണ് സ്വീകരിച്ചത് .ബഹു .കോടതി വിധി വന്ന പശ്ചാതലത്തിൽ അതനുസരിച്ച് മുന്നോട്ടു നീങ്ങുമെന്നും ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























