ഇറാൻ ആണവായുധം നിർമ്മിക്കും പതിറ്റാണ്ടുകളുടെ നയം മാറ്റി ടെഹ്‌റാൻ! ഇറാന്റെ കപ്പലുകൾ മുഴുവൻ കടലിന്റെ അടിത്തട്ടിലാകുമെന്ന് ട്രംപ് മൊജ്ത്ബയും കളത്തിലിറങ്ങുന്നു ...

ആണവായുധം നിർമ്മിക്കില്ലെന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള തങ്ങളുടെ ഔദ്യോഗിക നയത്തിൽ ഇറാൻ മാറ്റം വരുത്താൻ പോവുകയാണോ? അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നടത്തിയ പുതിയ പരാമർശങ്ങൾ ലോകരാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കകൾക്കാണ് വഴിവെച്ചിരിക്കുന്നത് ..ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന തങ്ങളുടെ ഔദ്യോഗിക നയം ഇതുവരെ മാറിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി (Abbas Araghchi) വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിനകത്ത് തന്നെ സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇറാന്റെ ആണവ നയത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം രാജ്യത്തിനകത്ത് ശക്തമാകുന്നതിനിടെ, അത്തരമൊരു മാറ്റത്തെ സഖ്യകക്ഷികളായ ചൈനയും റഷ്യയും എതിര്‍ക്കുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ശനിയാഴ്ച സര്‍ക്കാര്‍ പത്രമായ 'ഇറാന്‍ ഡെയ്ലിക്ക്' നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ആണവ നയം മാറ്റുന്നത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഇതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും രാജ്യത്തുണ്ടെന്നും അരാഗ്ചി പറഞ്ഞു. ഇറാനുമായി തന്ത്രപ്രധാനമായ സഹകരണ കരാറുകളുള്ള റഷ്യയും ചൈനയും നിലവിലെ ആണവ നയത്തില്‍ മാറ്റം വരുത്തുന്നതിന് എതിരാണെന്നും, എന്നാല്‍ ഇതുവരെയും ഇറാന്റെ ഔദ്യോഗിക നിലപാടില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ ആണവ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ നിലവിലെ നയത്തിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി നയമാറ്റത്തിനായി ഒരു വിഭാഗം വാദിക്കുന്നുണ്ട്. നയം മാറ്റണമെന്ന വാദത്തിന് ശക്തമായ യുക്തിയുണ്ടെന്ന് വിദേശകാര്യ മന്ത്രിയും സമ്മതിക്കുന്നുണ്ടെങ്കിലും, അത്തരമൊരു മാറ്റത്തിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു
ഇസ്രായേലുമായും അമേരിക്കയുമായും ഉണ്ടായ യുദ്ധങ്ങളില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ കനത്ത ആക്രമണമുണ്ടായതിന് പിന്നാലെയാണ് രാജ്യത്തെ രാഷ്ട്രീയ വൃത്തങ്ങളില്‍ ആണവ നയം മാറ്റണമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ശത്രുക്കളെ പ്രതിരോധിക്കുന്നതിനായി ആണവായുധം വികസിപ്പിക്കാന്‍ ഈ മാറ്റം വഴിയൊരുക്കുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം.
പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന ഉന്നത സമിതിയായ 'അസംബ്ലി ഓഫ് എക്സ്പെർട്സ്' (Assembly of Experts), ആണവ നിർവ്യാപന ഉടമ്പടിയിൽ (NPT) നിന്ന് പിന്മാറുന്ന കാര്യം പരിശോധിക്കാനും രാജ്യത്തിന്റെ പ്രതിരോധ നയം പുനഃപരിശോധിക്കാനും അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു.
അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണങ്ങളെ അപലപിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയെ തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കുന്നതില്‍ നിന്ന് ഇറാന്‍ വിലക്കിയിരിക്കുകയാണ്. പ്രധാന കേന്ദ്രങ്ങളിലേക്ക് പരിശോധകരെ തിരികെ പ്രവേശിപ്പിക്കാന്‍ ഇറാന്‍ ഘട്ടംഘട്ടമായുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞ ആഴ്ച യുഎന്‍ ആണവ നിരീക്ഷണ ഏജന്‍സി ആവശ്യപ്പെട്ടിരുന്നു. ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള കൂട്ടനശീകരണ ആയുധങ്ങള്‍ വികസിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംമഈ പുറപ്പെടുവിച്ച മതശാസന (ഫത്വ) ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
• കൂട്ടനശീകരണ ആയുധങ്ങൾ നിഷിദ്ധമാണെന്ന് മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി പുറപ്പെടുവിച്ച മതവിധി (ഫത്‌വ) കാലത്തിനനുസരിച്ച് മാറാമെന്ന് ഇറാൻ സൈനിക കമാൻഡർ മുഹമ്മദ് ജാഫർ അസദി അഭിപ്രായപ്പെട്ടിരുന്നു.
ഫെബ്രുവരി 28-ന് തെഹ്റാനിലുണ്ടായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഖാംനഈ കൊല്ലപ്പെട്ടതിന് ശേഷം, മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ മകന്‍ മുജ്തബ ഖാംനഈ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റിരുന്നു. പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അേേദ്ദഹം പിതാവിന്റെ ഈ ഉത്തരവ് റദ്ദാക്കുന്ന യാതൊരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ല. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് ശാശ്വതമായി തടയുന്ന കരാറിൽ ഏർപ്പെടണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. ആണവ നയത്തിൽ ഇറാൻ മാറ്റം വരുത്തുന്നത് മേഖലയിൽ വീണ്ടും വലിയൊരു സൈനിക സംഘർഷത്തിന് വഴിവെച്ചേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു
. ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പാക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും, അവരുടെ കൈവശം ആണവായുധം ഉണ്ടായിരുന്നെങ്കില്‍ അവരത് തീര്‍ച്ചയായും ഉപയോഗിക്കുമായിരുന്നുവെന്നും ട്രംപ് പറയുന്നു
ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങള്‍ക്ക് സമീപം ദശലക്ഷക്കണക്കിന് ടണ്‍ പാറകള്‍ക്കും മണ്ണിനും അടിയില്‍ സ്ഥിതിചെയ്യുന്ന ശക്തമായ പ്രതിരോധ സംവിധാനമുള്ള കേന്ദ്രമാണ് പിക്കാക്‌സ് മലനിരകളിലേത്. ഇറാന്റെ ആണവ കേന്ദ്രങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചും അമേരിക്കയുടെ നീക്കങ്ങളെക്കുറിച്ചും സംസാരിക്കവെ ട്രംപ് വ്യക്തമാക്കി: ''ഇറാന്റെ ആണവകേന്ദ്രം ദശലക്ഷക്കണക്കിന് ടണ്‍ പാറകള്‍ക്കും മണ്ണിനും അടിയിലാണ്. ഇപ്പോള്‍ ഞങ്ങള്‍ പിക്കാക്‌സ് മൗണ്ടനെക്കുറിച്ചും ആലോചിക്കുകയാണ്. ഒരുപക്ഷേ ഞങ്ങള്‍ക്ക് അങ്ങോട്ടുപോകേണ്ടിവന്നേക്കാം. ആ കേന്ദ്രത്തെ ലക്ഷ്യമിട്ട് ഞങ്ങള്‍ ആക്രമണം നടത്തും. വേഗത്തില്‍ തന്നെ അത് തകര്‍ത്തു കളയും.'' ഇതോടൊപ്പം യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ''ഞാന്‍ ആണവായുധം ഉപയോഗിക്കില്ല, അതിന്റെ ആവശ്യമില്ല'' എന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇറാനിലെ ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ക്കും പിക്കാക്‌സ് മൗണ്ടന്‍ ഉള്‍പ്പെടെയുള്ള ആണവ കേന്ദ്രങ്ങള്‍ക്കും നേരെ 'മദര്‍ ഓഫ് ഓള്‍ ബോംബ്‌സ്' എന്നറിയപ്പെടുന്ന ജിബിയു-43/ബി മാസീവ് ഓര്‍ഡനന്‍സ് എയര്‍ ബ്ലാസ്റ്റ് (MOAB) പ്രയോഗിക്കുമോ എന്ന ചോദ്യത്തിന് ട്രംപ് കൃത്യമായ സ്ഥിരീകരണം നല്‍കിയില്ല. എന്നാല്‍ എം.ഒ.എ.ബി (MOAB) ഒരു ആണവ ബോംബല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇറാനെതിരെയുള്ള സൈനിക നടപടികളുടെ ഭാഗമായി യു.എസ് സൈന്യം വിവിധ ആക്രമണ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അതില്‍ പിക്കാക്‌സ് മൗണ്ടന്‍ തകര്‍ക്കുന്നതിനുള്ള മാസീവ് ഓര്‍ഡനന്‍സ് ബോംബുകളുടെ ഉപയോഗവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സി.എന്‍.എന്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എങ്കിലും ആകാശമാര്‍ഗ്ഗമുള്ള അതിവേഗ ആക്രമണങ്ങളിലൂടെ ഇറാന്റെ ആണവ ശേഷി തകര്‍ത്തുകളയുമെന്ന മുന്നറിയിപ്പാണ് ട്രംപിന്റേതെന്നാണ് വിലയിരുത്തല്‍.
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് (IAEA) ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെക്കുറിച്ചുള്ള കൃത്യമായ നിരീക്ഷണവും തുടർച്ചയായ വിവരങ്ങളും (continuity of knowledge) നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഏജൻസിയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2025 ജൂണിലുണ്ടായ യു.എസ്.-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് ശേഷം തകർക്കപ്പെട്ട പ്രധാന ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ഇറാൻ അനുമതി നൽകാത്തതാണ് ഇതിന് പ്രധാന കാരണം
• 2025 ജൂണിലെ ആക്രമണങ്ങൾക്ക് തൊട്ടുമുമ്പ് ഇറാന്റെ കൈവശം 60% ശുദ്ധിയുള്ള ഏകദേശം 440.9 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടായിരുന്നു. ആണവായുധം നിർമ്മിക്കാൻ ആവശ്യമായ 90% സമ്പുഷ്ടീകരണത്തിന് തൊട്ടടുത്താണിത്. ഈ ശേഖരം ഇപ്പോൾ എവിടെയാണെന്നോ ഏത് അവസ്ഥയിലാണെന്നോ സ്ഥിരീകരിക്കാൻ IAEA-യ്ക്ക് സാധിച്ചിട്ടില്ല.
• ഇസ്ഫഹാൻ ഭൂഗർഭ തുരങ്കങ്ങൾ: ആക്രമണങ്ങളെ അതിജീവിച്ച 200 കിലോഗ്രാമിലധികം സമ്പുഷ്ടീകരിച്ച യുറേനിയം ഇസ്ഫഹാൻ (Isfahan) ആണവ കേന്ദ്രത്തിലെ ഭൂഗർഭ തുരങ്കങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് IAEA ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി കരുതുന്നത്. ഈ തുരങ്കങ്ങളുടെ പ്രവേശന കവാടത്തിന് സമീപം വാഹനങ്ങളുടെ നീക്കങ്ങൾ ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമായിട്ടുണ്ട്
തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഒരു കാരണവശാലും രാജ്യത്തിന് പുറത്തേക്ക് മാറ്റില്ലെന്നും രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് അത് ഉപയോഗിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിട്ടുണ്ട് , ഇറാന്റെ 22 പ്രഖ്യാപിത ആണവ കേന്ദ്രങ്ങളിൽ, ആക്രമിക്കപ്പെടാത്ത ബുഷെഹർ (Bushehr) ആണവ നിലയത്തിൽ മാത്രമാണ് 2026 ഫെബ്രുവരിക്ക് ശേഷം IAEA പരിശോധകർക്ക് പ്രവേശനം ലഭിച്ചത്. ഫോർദോ (Fordo), നതാൻസ് (Natanz) തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ഇറാൻ അനുമതി നൽകിയിട്ടില്ല.
2025 ജൂണിൽ ഇറാൻ പ്രഖ്യാപിച്ച ഇസ്ഫഹാനിലെ നാലാമത്തെ യുറേനിയം സമ്പുഷ്ടീകരണ നിലയത്തിൽ (IFEP) ഇതുവരെ പരിശോധന നടത്താൻ സാധിക്കാത്തതിൽ 2026 നവംബറിൽ നടന്ന ബോർഡ് ഓഫ് ഗവർണേഴ്‌സ് യോഗത്തിൽ IAEA കടുത്ത ആശങ്ക രേഖപ്പെടുത്തി.
തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ IAEA അപലപിച്ചില്ലെന്നും, നിലവിലെ യുദ്ധസാഹചര്യത്തിൽ പരിശോധനകൾക്ക് അനുമതി നൽകുന്നത് വീണ്ടും ആക്രമണങ്ങൾ നടത്താൻ രഹസ്യവിവരങ്ങൾ ചോർത്തി നൽകുന്നതിന് തുല്യമാകുമെന്നും ഇറാൻ ആരോപിക്കുന്നു.
2026-ലെ യു.എസ്.-ഇറാൻ സംഘർഷത്തിന്റെ ഭാഗമായി ഇറാന്റെ തുറമുഖങ്ങൾക്കും എണ്ണ കയറ്റുമതിക്കും എതിരെ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ഇപ്പോഴും തുടരുകയാണ്. ഉപരോധം മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാവിക ഉപരോധം മറികടന്ന് 14 എണ്ണക്കപ്പലുകൾ അയക്കാൻ ഇറാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്
ഏപ്രിലിൽ ഏർപ്പെടുത്തിയ ഉപരോധം ഇറാൻ മറികടക്കാൻ ശ്രമിക്കുമോ എന്ന ചോദ്യത്തിന് ഇറാൻ യു.എസിന്റെ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ അവരുടെ മുഴുവൻ കപ്പലുകളും കടലിലിന്റെ അടിത്തട്ടിലായിരിക്കുമെന്ന് ട്രംപ് മറുപടി പറഞ്ഞു.പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ നിന്നും ഒമാൻ ഉൾക്കടലിലേക്ക് കപ്പലുകൾ അയക്കാൻ ഇറാൻ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ വാർത്ത ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
അഥവാ ഇറാൻ ഇത്തരമൊരു നീക്കം നടത്തിയാൽ തന്നെ വിജയിക്കില്ലെന്നും യുണൈറ്റഡ് എഗൈൻസ്റ്റ് ന്യൂക്ലിയർ ഇറാന്റെ ഉപദേഷ്ടാവും സമുദ്ര ഉപരോധ വിദഗ്ധനുമായ ചാർളി ബ്രൗൺ പറഞ്ഞു.
‘ഉപരോധം ലംഘിക്കാൻ പെട്ടെന്ന് 14 കപ്പലുകൾ ഇറാൻ ഒരുമിച്ച് അയക്കാൻ പോകുന്നുവെന്നത് പരിഹാസ്യമാണ്. ഈ ഉപരോധം വെറുമൊരു അതിർത്തി രേഖ മാത്രമല്ല. ഇന്ത്യൻ മഹാസമുദ്രത്തിലും അതിനപ്പുറത്തേക്കും ഈ ഉപരോധം നടപ്പിലാക്കാനുള്ള ശേഷി അമേരിക്കൻ നാവിക സേനയ്ക്ക് ഉണ്ട്,’ ചാർളി ബ്രൗൺ പറഞ്ഞു
ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ഇന്ത്യൻ മഹാസമുദ്രത്തിലുടനീളം ഇറാന്റെ കപ്പലുകൾക്ക് യു.എസ് നാവികസേനയെ നേരിടേണ്ടി വരുമെന്ന് സമുദ്ര സുരക്ഷാ വിദഗ്ധർ പറഞ്ഞു. ഉപരോധം ലംഘിക്കാനുള്ള ഇറാന്റെ ശ്രമം വലിയൊരു യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ (ISW) മുന്നറിയിപ്പ് നൽകി.അതേസമയം അമേരിക്കയുമായുള്ള യുദ്ധം വീണ്ടും തുടങ്ങുന്നതിനോ ഇറാന്റെ എണ്ണക്കപ്പലുകളുടെ നാശത്തിനോ ഇത് കാരണമാകുമെന്നും ഐ.എസ്.ഡബ്ള്യു പറഞ്ഞു.
ഉപരോധം ലംഘിക്കാൻ ഖാർഗ് ദ്വീപിൽ ഇറാൻ 14 ടാങ്കറുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഇറാൻ മുനിസിപ്പാലിറ്റിയുമായി ബന്ധമുള്ള ഹംഷഹ്രി എന്ന മാധ്യമം നവംബർ 20 ന് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തൽ.
ഇറാനിയൻ തുറമുഖങ്ങളിൽ നിന്നോ തീരത്തുനിന്നോ ചരക്ക് കയറ്റിയ കപ്പലുകളിൽ നിന്ന് കടലിൽ വെച്ച് ചരക്ക് കൈമാറുന്ന (ship-to-ship transfer) മറ്റു കപ്പലുകളെയും ഉപരോധ ലംഘനമായി കണക്കാക്കുമെന്ന് നവംബറിൽ CENTCOM വ്യക്തമാക്കി. ഇത്തരം കപ്പലുകൾ തടയുകയോ പിടിച്ചെടുക്കുകയോ ചെയ്യാം.
ഉപരോധം നേരിടാൻ ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. ഖർഗ് ദ്വീപിൽ എണ്ണ ടാങ്കറുകൾ സജ്ജീകരിച്ച് ഉപരോധം തകർക്കാൻ ഇറാൻ നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
ഉപരോധം മൂലം ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതി വൻതോതിൽ തടസ്സപ്പെട്ടതായും രാജ്യത്ത് പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതായും റിപ്പോർട്ടുകൾ പറയുന്നു.
https://www.facebook.com/Malayalivartha

























