ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന് തൂഫാനെന്ന് ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തല

നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരിയെന്നും ഇത് യുവതലമുറയെ തകർത്തുതരിപ്പണമാക്കുകയാണെന്നും ആഭ്യന്തര-വിജിലൻസ് മന്ത്രി. ലഹരിവിരുദ്ധ പോരാട്ടത്തിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പുഷ്പഗിരി മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൈഫാൻ (PSYFAN- Pushpagiri Supporting Youth – Fight Against Narcotics) പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഈ വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല. പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും. ചരിത്രം സൃഷ്ടിച്ച ഒരു മുന്നേറ്റമാണ് ഓപ്പറേഷന് തൂഫാനുമായി ബന്ധപ്പെട്ട് നടപ്പാക്കാനായത്. മനുഷ്യരെ ചേര്‍ത്ത് നിര്‍ത്താനും അബദ്ധത്തില്‍ ലഹരിക്ക് അടിമപ്പെട്ട് പോയവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുമുള്ള പ്രധാനപ്പെട്ട ദൗത്യമാണ് തൂഫാന് കെയര്‍. നിലവില്‍ 102പേരാണ് ലഹരിമുക്ത ചികിത്സയ്ക്കും പുനഃരധിവാസത്തിനുമായി സംസ്ഥാനത്തെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലുള്ളത്.
വളരെ ശക്തമായ ഒരു പ്രവര്‍ത്തനമാണ് കേരളത്തില്‍ ഓപ്പറേഷന് തുഫാനുമായി ബന്ധപ്പെട്ട് നടക്കുന്നത്. തൂഫാൻ ആരംഭിച്ച് അഞ്ചുമാസത്തിനിടെ . 40 ലക്ഷത്തോളം ആളുകളാണ് തൂഫാൻ വാറിയേഴ്സായി മുന്നോട്ട് വന്നിട്ടുള്ളത്. ഇന്ന് എല്ലാവർക്കും മനസിലായി നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസെന്ന്. ലഹരിക്കെതിരെ ജാഗ്രതയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു .
https://www.facebook.com/Malayalivartha

























