Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

24 NOVEMBER 2026 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാവിന്റെ പരാക്രമം

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന്ന് ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തല

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം

കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും; സർക്കാരല്ല സർവ്വകലാശാലയാണ് വിദ്യാർഥികൾക്ക് എതിരായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി റോജി എം. ജോൺ

ഇടുക്കി അടിമാലിയിൽ നിന്നും ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. ഒരു കുഞ്ഞ് ഈ ലോകത്തേക്ക് പിറന്നുവീണത് ആരുമറിയാതെ. ആ കുഞ്ഞിന്റെ അവസാന നിമിഷങ്ങൾ എങ്ങനെയായിരുന്നുവെന്നുപോലും വ്യക്തമല്ല. ഒടുവിൽ ദിവസങ്ങൾക്കുശേഷം വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉറുമ്പും പുഴുവും അരിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം. ഇടുക്കി അടിമാലിയിലെ തോക്കുപാറ ശങ്കുപ്പടിക്കു സമീപം സൗഹൃദഗിരിയിലാണ് മനസ്സാക്ഷിയെ നടുക്കുന്ന സംഭവം പുറത്തുവന്നത്.

കണ്ടെത്തിയ മൃതദേഹം ആൺകുഞ്ഞിന്റേതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അടിമാലി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അടിമാലി സ്വദേശിനിയായ യുവതിയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം മുന്നോട്ടുപോകുന്നത്.

പൊലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് യുവതിയുടെ വീട്ടിലെ ശുചിമുറിയിലാണ് പ്രസവം നടന്നത്. പ്രസവത്തിനുശേഷം കുഞ്ഞിനെ ശുചിമുറിയിലുണ്ടായിരുന്ന ഒരു പാത്രത്തിലാക്കി വീടിനടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ഉപേക്ഷിച്ചെന്നാണ് സംശയം. എന്നാൽ സംഭവത്തിന്റെ യഥാർഥ സാഹചര്യം എന്താണെന്നും കുഞ്ഞിന്റെ മരണം എങ്ങനെയാണെന്നും അന്വേഷണത്തിലൂടെയും തുടർപരിശോധനകളിലൂടെയും വ്യക്തമാകേണ്ടതുണ്ട്.

സംഭവത്തിലേക്ക് പൊലീസിന്റെ ശ്രദ്ധ തിരിച്ചത് യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ്. രക്തസ്രാവത്തെ തുടർന്ന് നവംബർ 20ന് യുവതി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. പരിശോധനയ്ക്കിടെ ഗർഭധാരണത്തിന്റെ സൂചനകൾ ഡോക്ടർമാർ കണ്ടെത്തി. തുടർചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. പ്രസവവുമായി ബന്ധപ്പെട്ട അണുബാധയും രക്തസ്രാവവുമാണ് യുവതിയുടെ ആരോഗ്യനില ഗുരുതരമാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.

ഇതിനിടെയാണ് യുവതിയുടെ വീടിന് സമീപം പൊലീസ് പരിശോധന നടത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം നടത്തിയ പരിശോധനയിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉറുമ്പും പുഴുവും അരിച്ച നിലയിലായിരുന്നതിനാൽ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മൃതദേഹം. പിന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുഞ്ഞ് ആൺകുട്ടിയാണെന്ന് വ്യക്തമായത്. കുഞ്ഞിന്റെ സംസ്കാരവും നടത്തി.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ ആരോഗ്യനിലയിൽ ഇപ്പോൾ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തുടരുകയാണ്. ഐസിയുവിൽനിന്ന് മാറ്റാനാകുമെന്ന പ്രതീക്ഷയുമുണ്ട്.

എന്നാൽ ഈ സംഭവത്തിൽ ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. കുഞ്ഞ് ജനിച്ച സാഹചര്യവും മരണകാരണവും എന്താണ്? പ്രസവത്തിനുശേഷം കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇടയായ സാഹചര്യം എന്താണ്? സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ? ഇതെല്ലാം പൊലീസ് അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്. ഒരു നവജാത ശിശുവിന്റെ മൃതദേഹം വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തിയ സംഭവത്തിൽ നാടിനെ നടുക്കുന്ന ദുരൂഹതകൾക്കാണ് ഇനി ഉത്തരം തേടേണ്ടത്. അതെല്ലാം പോലീസ് അന്വേഷണത്തിലൂടെ പുറത്ത് വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു  (14 minutes ago)

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധ  (58 minutes ago)

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാ  (1 hour ago)

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന  (1 hour ago)

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്; ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത്  (1 hour ago)

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം  (1 hour ago)

കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും; സർക്കാരല്ല സർവ്വകലാശാലയാണ് വിദ്യാർഥികൾക്ക് എതിരായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി റോജി എം. ജോൺ  (2 hours ago)

അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; ഇൻഫ്ലുവൻസർമാരെ കണ്ടെത്തി കർ  (2 hours ago)

പിന്നെ കരഞ്ഞിട്ട് കാര്യമില്ല... സ്വർണം പണയംവച്ചവർക്ക് ബാങ്കിന്റെ നോട്ടീസ്; വിലയിടിവിൽ തിരിച്ചടി, അധിക പണം അടയ്ക്കണം, ഇല്ലെങ്കിൽ ആഭരണങ്ങൾ ലേലത്തിലേക്ക്  (2 hours ago)

ഇറാൻ ആണവായുധം നിർമ്മിക്കും പതിറ്റാണ്ടുകളുടെ നയം മാറ്റി ടെഹ്‌റാൻ! ഇറാന്റെ കപ്പലുകൾ മുഴുവൻ കടലിന്റെ അടിത്തട്ടിലാകുമെന്ന് ട്രംപ് മൊജ്ത്ബയും കളത്തിലിറങ്ങുന്നു ...  (2 hours ago)

എന്റെ കൊച്ചിനോടിത് ചെയ്യരുതായിരുന്നു... സ്കൂൾ വിനോദയാത്രയ്ക്കിടെ അപമാനിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാർഥിയുടെ മരണം, അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം  (2 hours ago)

വിമാനത്തിലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം’ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് താരമായി മലയാളി നഴ്സ്  (3 hours ago)

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (10 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (11 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (12 hours ago)

Malayali Vartha Recommends