സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിനം: മിമിക്രി, മോണോ ആക്ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് വേദികളില്‍ അരങ്ങേറിയത്

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ മിമിക്രി, മോണോ ആക്ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് വേദികളില്‍ അരങ്ങേറിയത്. പോയിന്റ് നിലയില്‍ കണ്ണൂരും കോഴിക്കോടും തൃശൂരും തമ്മില്‍ കടുത്ത മത്സരമാണ്. കലോത്സവത്തിലെ സൂപ്പര്‍ ഹിറ്റ് മത്സരങ്ങള്‍ കാണാന്‍ രാവിലെ മുതല്‍ കാണികളുടെ ഒഴുക്കായിരുന്നു. മാപ്പിളപ്പാട്ട് വേദിയില്‍ വിധി നിര്‍ണ്ണയത്തിനെതിരെ പ്രതിഷേധമുണ്ടായി.
വേദി 13 ചാലക്കുടി പുഴയിലെ മാപ്പിളപ്പാട്ട് വേദിയില്‍ വിധി നിര്‍ണ്ണയത്തെ ചൊല്ലി ചെറിയ രീതിയില്‍ വാക്കു തര്‍ക്കമുണ്ടായി. മൂകാഭിനയ വേദിയില്‍ നിറഞ്ഞു നിന്നത് വയനാടിന്റെ ദുഖവും അതിജീവനവും ആയിരുന്നു. ഹൈസ്ക്കൂള് വിഭാഗം ആണകുട്ടികളുടെ നാടോടി നൃത്തം.
ഹൈസ്ക്കൂള് വിഭാഗം തിരുവാതിരക്കളി, ഹൈസ്ക്കൂള് വിഭാഗത്തിന്റെ ദഫ് മുട്ട്, ചവിട്ടുനാടകം, ഹയര്‍സെക്കണ്ടറി വട്ടപ്പാട്ട് അടക്കം ഗ്ലാമര്‍ ഇനങ്ങള്‍ ഒരുപാടുണ്ടായിരുന്നു മൂന്നാം ദിനം. മൂന്നാം ദിനത്തില്‍ പുത്തിരിക്കണ്ടത്തെ പാചകപ്പുരയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. പഴയിടം തയ്യാറാക്കിയ പായസം കഴിച്ച് മടങ്ങി. കലോത്സവം അവസാന ലാപ്പിലേക്ക് കടക്കുന്നതോടെ കപ്പിനുവേണ്ടിയുള്ള പോരാട്ടവും കടുക്കുകയാണ്.
https://www.facebook.com/Malayalivartha

























