Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു


ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...

നമുക്ക് കാണാം സാറെ.... വിഷം കൊടുത്തും കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ, ജയിലില്‍ ഉച്ചഭക്ഷണം കഴിച്ചില്ല; ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമെന്ന് പി വി അന്‍വര്‍

07 JANUARY 2025 08:44 AM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാവിന്റെ പരാക്രമം

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന്ന് ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തല

പിവി അന്‍വര്‍ എംഎല്‍എയെ പൂട്ടാന്‍ ശ്രമിച്ചവര്‍ വെട്ടില്‍. അന്‍വര്‍ കൂടുതല്‍ കരുത്തനായി പുറത്തേയ്ക്ക്. ജയിലില്‍ നിന്ന് മോശം അനുഭവം നേരിട്ടതായി പി വി അന്‍വര്‍ എംഎല്‍എ. സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്നതില്‍ നിന്ന് ഒരു കട്ടില്‍ മാത്രമാണ് ലഭിച്ചത്. വ്യക്തിപരമായി സംശയം തോന്നിയതിനാല്‍ ഉച്ചഭക്ഷണം കഴിക്കാന്‍ സാധിച്ചില്ലെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജയിലില്‍ എല്ലാം മോശമാണെന്ന അഭിപ്രായം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എംഎല്‍എ എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണന ലഭിച്ചിട്ടില്ല. രാവിലെ ഒരു ചായയും ഒരു കഷണം ചപ്പാത്തിയും കഴിച്ചു. ജയിലില്‍ എല്ലാം മോശമാണെന്ന അഭിപ്രായം എനിക്കില്ല. തടവുകാരുമായി സംസാരിച്ചു. മോശമല്ലാത്ത രീതിയില്‍ ജയില്‍ അധികാരികള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്', പി വി അന്‍വര്‍ പറഞ്ഞു.

'സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്നതില്‍നിന്ന് ഒരു കട്ടില്‍ മാത്രമാണ് അധികമായി അനുവദിച്ചത്. ഒരു തലയിണ ചോദിച്ചിട്ട് തന്നില്ല. വ്യക്തിപരമായി സംശയം തോന്നിയതുകൊണ്ട് ഉച്ചഭക്ഷണം കഴിച്ചില്ല. പലര്‍ക്കും വിഷം കൊടുത്തും കത്തിയെടുത്ത് കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ? ചിലപ്പോള്‍ എന്റെ തോന്നലാവാം, എന്നാല്‍ സ്വാഭാവികമായി എനിക്ക് സംശയം തോന്നി. അതുകൊണ്ടാണ് ഭക്ഷണം കഴിക്കാത്തത്', അന്‍വര്‍ പറഞ്ഞു.

തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് പിന്നില്‍ സര്‍ക്കാരിന്റെ ഗൂഢാലോചനയെന്ന് പി വി അന്‍വര്‍ എംഎല്‍എ. കോടതി ഇടപെടല്‍ കാരണം സര്‍ക്കാരിന്റെ ലക്ഷ്യം നടന്നില്ല. പിണറായി കാലത്തെ ജയില്‍ അനുഭവം അത്ര നല്ലത് അല്ലായിരുന്നു. ഒരു ദിവസത്തിനുള്ളില്‍ ജീവനോടെ പുറത്ത് ഇറങ്ങാനായത് ഭാഗ്യമായാണ് കാണുന്നത്. അറസ്റ്റ് ചെയ്ത നടപടിക്കെതിരെ യുഡിഎഫ് നേതാക്കള്‍ നല്‍കിയ പിന്തുണ പിണറായി വിജയനെ പുറത്താക്കുന്നത്തിനായുള്ള അടുത്ത മുന്നേറ്റങ്ങളിലും വേണമെന്നും പിവി അന്‍വര്‍ പറഞ്ഞു.

അതേസമയം, ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയ പി വി അന്‍വര്‍ എംഎല്‍എ ഇന്ന് പുതിയ സമര പരിപാടികള്‍ പ്രഖ്യാപിക്കും. രാവിലെ 9 മണിക്ക് അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഒതായിയിലെ വീട്ടിലെത്തിയ അന്‍വറിനെ യുഡിഎഫിലെ അടക്കം ചില നേതാക്കള്‍ നേരിട്ട് കാണാനും ഇടയുണ്ട്. അതിനിടെ ഇന്നലെ അറസ്റ്റിലായ അന്‍വറിന്റെ ഉറ്റ അനുയായി ഇ എ സുകുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്‍വറിനെതിരെ ചുമത്തിയ അതേ വകുപ്പുകളാണ് സുകുവിനെതിരെയും എടുത്തിട്ടുള്ളത്. കേസിലെ ആറാം പ്രതിയാണ് സുകു. സമരത്തില്‍ പങ്കെടുത്ത മറ്റു പ്രതികളെയും ഉടന്‍ പിടികൂടാന്‍ നിലമ്പൂര്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.

നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പി.വി അന്‍വര്‍ എംഎല്‍എ രാത്രിയില്‍ വീട്ടിലെത്തി. രാത്രി 8.25ഓടെ പുറത്തിറങ്ങിയ അന്‍വറിന് വഴിയിലുടനീളം പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയിരുന്നു. പൂമാലയും പൊന്നാടയും അണിയിച്ചും പടക്കം പൊട്ടിച്ചുമാണ് പ്രവര്‍ത്തകര്‍ അന്‍വറിനെ വരവേറ്റത്.

പ്രവര്‍ത്തകര്‍ നല്‍കിയ ഇളനീര്‍ കുടിച്ചുകൊണ്ട് പുറത്തേക്ക് വന്ന അന്‍വറിന് ചങ്കുവെട്ടിയില്‍ വെച്ചായിരുന്നു ആദ്യം സ്വീകരണം. പിന്നീട് മഞ്ചേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി. ഇനി ഒറ്റയ്ക്കല്ലെന്നും ഒരുമിച്ചുള്ള പോരാട്ടമായിരിക്കുമെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ അനുകൂല പ്രതികരണത്തില്‍ പ്രതീക്ഷയുണ്ടെന്നും വനഭേദഗതി നിയമത്തിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും അന്‍വര്‍ പറഞ്ഞു. പിണറായി സര്‍ക്കാറിന്റെ താഴെയിറക്കുകയായാണ് ലക്ഷ്യം. യോജിച്ച പോരാട്ടത്തില്‍ ആരുമായും സഹകരിക്കും. ക്രിസ്ത്യന്‍ പുരോഹിതന്മാരുടെ പിന്തുണ തേടുമെന്നും അന്‍വര്‍ പറഞ്ഞു.

വൈകിട്ടോടെ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ഉത്തരവും ബോണ്ടും ഉള്‍പ്പെടെ ജയിലില്‍ എത്തിക്കാനുള്ള സമയവും നടപടിക്രമങ്ങളും നീണ്ടതോടെയാണ് ജയില്‍ മോചനം വൈകിയത്. രാത്രി 7.45ഓടെയാണ് അന്‍വറിന്റെ മോചനത്തിനുള്ള ബോണ്ടുമായി ഡിഎംകെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ വിഎസ് മനോജ് കുമാര്‍ മലപ്പുറം തവനൂരിലെ ജയിലിലെത്തിയത്. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി തവനൂരിലെ ജയിലില്‍ നിന്നും അന്‍വര്‍ പുറത്തിറങ്ങുകയായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാൻ തിങ്കളാഴ്ച്ചയും ; 17218 പേരെ അറസ്റ്റ് ചെയ്തു; സംസ്ഥാനത്തുടനീളം കേരള പോലീസ് 19 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (27 minutes ago)

പിക്കപ്പ് വാൻ പാഞ്ഞടുത്ത് ചെയ്തത്... ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാർക്ക് നേരെ മുട്ടയേറ്; പിന്നാലെ വംശീയ അധിക്ഷേപം, ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷം പടരുന്നു  (28 minutes ago)

ആഞ്ഞടിച്ച് അണ്ണാമലൈ... വിജയിന് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക്? തമിഴകത്ത് പുതിയ ചർച്ച  (59 minutes ago)

അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു  (1 hour ago)

ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധ  (2 hours ago)

വീഡിയോ ഡിജിപിക്ക് അയക്കുമെന്ന് വെല്ലുവിളി... പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ നേരിടാൻ വളർത്തുനായയെ അഴിച്ചുവിട്ടു; രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരന് സ്വന്തം ജീപ്പിൽ തട്ടി പരിക്ക്, തിരുവനന്തപുരത്ത് യുവാ  (2 hours ago)

ലഹരി എന്ന വെല്ലുവിളിയെ നേരിടാനായില്ലെങ്കിൽ തലമുറകള്‍ നമ്മളോട് ക്ഷമിക്കില്ല; പുതിയ തലമുറ പൂര്‍ണമായും ലഹരിക്ക് അടിമപ്പെടുന്ന ദുരവസ്ഥ കേരളത്തിനുണ്ടാകും; ചരിത്രം സൃഷ്ടിച്ച മുന്നേറ്റമാണ് ഓപ്പറേഷന്‍ തൂഫാനെന  (3 hours ago)

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്; ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത്  (3 hours ago)

ഞെട്ടലോടെ കൊല്ലത്തുകാർ... കൊല്ലത്തെ 26 വയസുകാരിയുടെ മരണത്തിൽ വീണ്ടും ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ, ലഹരിമരുന്ന് ബന്ധമെന്ന് ബന്ധു, മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതിലും സംശയം  (3 hours ago)

കാലടി സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും; സർക്കാരല്ല സർവ്വകലാശാലയാണ് വിദ്യാർഥികൾക്ക് എതിരായ നടപടി സ്വീകരിച്ചതെന്ന് മന്ത്രി റോജി എം. ജോൺ  (3 hours ago)

അനുവദനീയമായ പരിധിയിൽ കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെത്തുടർന്ന് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; ഇൻഫ്ലുവൻസർമാരെ കണ്ടെത്തി കർ  (3 hours ago)

പിന്നെ കരഞ്ഞിട്ട് കാര്യമില്ല... സ്വർണം പണയംവച്ചവർക്ക് ബാങ്കിന്റെ നോട്ടീസ്; വിലയിടിവിൽ തിരിച്ചടി, അധിക പണം അടയ്ക്കണം, ഇല്ലെങ്കിൽ ആഭരണങ്ങൾ ലേലത്തിലേക്ക്  (3 hours ago)

ഇറാൻ ആണവായുധം നിർമ്മിക്കും പതിറ്റാണ്ടുകളുടെ നയം മാറ്റി ടെഹ്‌റാൻ! ഇറാന്റെ കപ്പലുകൾ മുഴുവൻ കടലിന്റെ അടിത്തട്ടിലാകുമെന്ന് ട്രംപ് മൊജ്ത്ബയും കളത്തിലിറങ്ങുന്നു ...  (4 hours ago)

എന്റെ കൊച്ചിനോടിത് ചെയ്യരുതായിരുന്നു... സ്കൂൾ വിനോദയാത്രയ്ക്കിടെ അപമാനിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാർഥിയുടെ മരണം, അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ കുടുംബം  (4 hours ago)

വിമാനത്തിലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം’ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് താരമായി മലയാളി നഴ്സ്  (4 hours ago)

Malayali Vartha Recommends