കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൂച്ചപ്പാറ മണിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് കുടുംബത്തിന് കൈമാറി....

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൂച്ചപ്പാറ മണിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് കുടുംബത്തിന് കൈമാറി.
ബന്ധുക്കളെ മന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു. നെടുങ്കയത്ത് നിന്നും 18 കിലോമീറ്ററോളം ഉള്‍ക്കാട്ടില്‍ സഞ്ചരിച്ചെത്തിയ മന്ത്രി കണ്ണിക്കൈയില്‍ വെച്ചാണ് മണിയുടെ മകള്‍ മീരക്കും സഹോരന് അയ്യപ്പനും സഹായം കൈമാറിയത്. ശനിയാഴ്ചയാണ് കണ്ണികൈക്ക് സമീപം മണിക്ക് നേരേ കാട്ടാനയുടെ ആക്രമണമുണ്ടായത്.
വനംവകുപ്പ് പത്തുലക്ഷം രൂപ കുടുംബത്തിന് ആശ്വാസ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഈ നഷ്ട പരിഹാര തുകയുടെ ആദ്യഗഡുവാണ് മന്ത്രി നേരിട്ടെത്തി കുടുംബാഗങ്ങള്‍ക്ക് കൈമാറിയത്. മണിയുടെ മകള്‍ മീര, സഹോദരന് അയ്യപ്പന് ഉള്‍പ്പെടെയുള്ള ബന്ധുക്കളാണ് ധനസഹായം സ്വീകരിക്കാനെത്തിയത്. ഇവര്‍ക്ക് സര്‍ക്കാറില്‍ നിന്ന് നല്കാവുന്ന പരമാവധി സഹായമെത്തിച്ചു നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























