ഒഴിവായത് വന്‍ ദുരന്തം... മൂവാറ്റുപുഴയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ചു..

ഒഴിവായത് വന്‍ ദുരന്തം... മൂവാറ്റുപുഴയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ചു. ആരക്കുഴ പണ്ടപ്പിള്ളി ലിങ്ക് റോഡില്‍ ആണ് അപകടം നടന്നത്. താഴെക്ക് മറിഞ്ഞ കാര്‍ വീടിനുമുകളില്‍ പതിക്കുകയായിരുന്നു.
മുതുകല്ല് കരിമലയില്‍ സുരേഷിന്റെ വീടിന് മുകളിലേക്കാണ് കാര്പതിച്ചത്. അപകട സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വീടിന്റെ മേല്‍ക്കൂര ഏതാണ്ട് പൂര്‍ണമായി തകര്‍ന്നുപോയി. ശബരിമല ദര്‍ശനം കഴിഞ്ഞ് കോയമ്പത്തൂരിലേക്ക് മടങ്ങുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























