മകരവിളക്കിന് ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 12ന് പുറപ്പെടും

മകരവിളക്കിന് ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 12ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.
പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ദര്‍ശനത്തിന് വച്ചിരിക്കുന്ന തിരുവാഭരണങ്ങള്‍ 12ന് പുലര്‍ച്ചെ നാലിന് കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികളാന് നിന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഏറ്റു വാങ്ങുകയും ചെയ്യും.
4.30 മുതല്‍ വലിയകോയിക്കല്‍ ക്ഷേത്ര സോപാനത്തില്‍ ദര്‍ശനത്തിന് വയ്ക്കും. 11.30ന് പന്തളം വലിയ തമ്പുരാന് തിരുവോണം നാള് രാമവര്‍മ്മ രാജ പരിവാരസമേതം ക്ഷേത്രത്തിലേക്ക് എത്തും.
പ്രത്യേക പൂജകള്‍ക്കായി ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നട അടയ്ക്കുന്നതാണ്, പൂജകള്‍ക്ക് ശേഷം പേടകങ്ങള്‍ മൂന്നും അടയ്ക്കും. മേല്‍ശാന്തി പൂജിച്ചു നല്കുന്ന ഉടവാള് രാജപ്ര തിനിധി തൃക്കേട്ട നാള് രാജരാജ വര്‍മ്മക്ക് വലിയ തമ്പുരാന് കൈമാറും. ഒരു മണിക്ക് കുളത്തിനാല്‍ ഗംഗാധരന് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പേടകങ്ങള്‍ ശിരസിലേറ്റും, രാജപ്രതിനിധി പല്ലക്കില്‍ ഘോഷയാത്രയെ നയിക്കും.
ഇരുമുടികെട്ട് ഏന്തിയ നൂറുകണക്കിന് അയ്യപ്പന്മാരും ദേവസ്വം ബോര്‍ഡ് അധികൃതരും പൊലീസും ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. പതിനാലിന് പുലര്‍ച്ചെ പുറപ്പെടുന്ന സംഘം നീലിമല കയറി സന്നിധാനത്തേക്ക് പോകും. ഘോഷയാത്ര ശരംകുത്തിയില്‍ എത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും.
" a
https://www.facebook.com/Malayalivartha

























