മഴയോടൊപ്പം ശീത തരംഗം... തലസ്ഥാന നഗരത്തിലെ കനത്ത മൂടല്മഞ്ഞിന് ആശ്വാസമായി മഴ, ഇന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്

മഴയോടൊപ്പം ശീത തരംഗം... തലസ്ഥാന നഗരത്തിലെ കനത്ത മൂടല്മഞ്ഞിന് ആശ്വാസമായി മഴ, ഇന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്
പ്രഖ്യാപിച്ചു. മഴയോടൊപ്പം എത്തിയ ശീത തരംഗം ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നെടുക്കുന്ന ട്രെയിനുകള്‍ വൈകിയോടാനായി കാരണമായി.
ഇന്നലത്തെ കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാല്‍ ഫ്ലൈറ്റുകളും താമസിച്ചു. ഇന്നലെ ഡല്‍ഹി വിമാനത്താവളത്തില്‍ 400 വിമാനങ്ങള്‍ വൈകിയോടിയെന്നാണ് റിപ്പോര്‍ട്ടുകളുളളത്.
ഇന്ന് നഗരത്തില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞുള്ള കാലാവസ്ഥയാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. നഗരത്തില്‍ കൂടിയ താപനില 19 ഡിഗ്രി സെല്‍ഷ്യസിലും കുറഞ്ഞ താപനില 8 ഡിഗ്രി സെല്‍ഷ്യസിലേക്കും വരെ എത്താന്‍ സാധ്യതയുണ്ടെന്ന് കാലാസ്ഥാ വകുപ്പ് . അതേ സമയം ആര്‍ദ്രത 87 ശതമാനത്തിനും 88 ശതമാനത്തിനും ഇടയില്‍ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വരുന്ന ജനുവരി 8, ജനുവരി 9 ദിവസങ്ങളില്‍ ദില്ലിയില്‍ കനത്ത മൂടല്‍മഞ്ഞാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് നല്കി.
"
https://www.facebook.com/Malayalivartha

























